Connecticut ലെ ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളില്‍ ആണ് ലാഭേച്ഛയില്ലാത്തവയേക്കാള്‍ കോവിഡ്-19 കൂടുതലും ബാധിക്കുകയും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുകുയും ചെയ്തത്. ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. മഹാമാരി പ്രതികരണത്തിന്റെ കുറവുകളെ വ്യക്തമാക്കുന്നതാണ് അത്.
സംസ്ഥാനത്തെ നഴ്സിങ് ഹോമുകളില്‍ എന്തുകൊണ്ട് വലിയ മരണങ്ങളുണ്ടാകുന്നു എന്ന് പഠിക്കാന്‍ ജൂണില്‍ Connecticut ല്‍ Mathematica Policy Research നെ ചുമതലപ്പെടുത്തി. ശീതകാലത്ത് മഹാമാരിയുടെ രണ്ടാത്തെ ഒരു തരംഗം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടി തയ്യാറാവാനാണ് പഠനം.
മറ്റൊരു പഠനത്തില്‍. ലാഭേച്ഛയുള്ള നഴ്സിങ് ഹോമുകളില്‍ രോഗബാധയും മരണവും ലൈസന്‍സുള്ള ലാഭേച്ഛയില്ലാത്തവയെക്കാള്‍ 60% കൂടുതലാണെന്ന് എന്ന് New Jersey ആസ്ഥാനമായ Princeton കണ്ടെത്തി. ചെറിയ സ്ഥാപനത്തേക്കാള്‍ വലിയ സ്ഥാപനങ്ങളിലാണ് മഹാമാരി കൂടുതല്‍ ഉണ്ടാകുന്നത്. ഒരു ചങ്ങലയായി നഴ്സിങ് ഹോമുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതല്‍ രോഗ ആക്രമണവും മരണവും ഉണ്ടാകുന്നത്.
— സ്രോതസ്സ് reuters.com | Aug 18, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
#classwar