നാല് ലക്ഷം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള അമേരിക്കക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും താല്‍പ്പര്യപ്പെടുന്നു എന്ന് New York Times ഉം Survey Monkey ഉം നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി. മൂന്നില്‍ രണ്ട് ജനങ്ങളാണ് ഇത് ആവശ്യപ്പെടുന്നത്. അതില്‍ താഴെ വരുമാനമുള്ളവരുടെ നികുതി പഴയതുപോലെ നിലനിര്‍ത്തണമെന്നും അവര്‍ പറയുന്നു. നാല് ലക്ഷം ഡോളര്‍ വരുമാനമുള്ള അമേരിക്കക്കാരന്‍ മുകളിലത്തെ 1% ന് തൊട്ടു താഴെ വരുന്നവരാണെന്ന് Economic Policy Institute കണക്കുകള്‍ വ്യക്തമാക്കുന്നു.
People participate in a “March on Billionaires” event on July 17, 2020 in New York City. (Photo: Spencer Platt/Getty Images)
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.