$20000 കോടി ഡോളറിന്റെ നികുതി ഇളവുകളാണ് കോവിഡ് ദുരിതാശ്വാസവും സര്‍ക്കാര്‍ ചിലവാക്കലും ഒന്നിപ്പിച്ച നിയമത്തില്‍ ഒളിഞ്ഞിരിക്കുന്നത്. $12000 കോടി ഡോളറിന്റെ ആ നികുതി ഇളവുകള്‍ പോകുന്നത് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാരിലേക്കാണ്.
ആ ദാനത്തില്‍ ഇതെല്ലാം ഉള്‍പ്പെടുന്നു:
— ഒരു $250 കോടി ഡോളര്‍ ഇളവ് മല്‍സരക്കാര്‍ പാതക്ക് വേണ്ടിയാണ്.
— ഒരു $630 കോടി ഡോളര്‍ ഇളവ് ബിസിനസ് ആവശ്യത്തിനുള്ള ഭക്ഷണത്തിനാണ്.
— Paycheck Protection Program ല്‍ കൂട്ടിച്ചേര്‍ത്ത പുതിയ വകുപ്പ് പ്രകാരം വിദേശ വായ്പകള്‍ കൂടി നികുതി ഇളവിന് ഉള്‍പ്പെടുത്തി. അതുവഴി ബിസിനസിന് പദ്ധതിയില്‍ “double dip” കിട്ടും.
ഈ നിയമം പ്രകാരം പന്തയക്കുതിര ഓട്ടത്തിന് മേല്‍നോട്ടം കൊടുക്കാനായി ഒരു സ്വതന്ത്ര കമ്മീഷനെ നിര്‍മ്മിക്കുന്നുണ്ട്. Mitch McConnell ന്റെ ആജ്ഞ പ്രകാരം.
അതിനെക്കുറിച്ച് ഒരു ചോദ്യവും ഇല്ല: നമ്മുടെ ഇതിനകം തന്നെ പരിഭ്രമമുണ്ടാക്കുന്ന സാമ്പത്തിക അസമത്വത്തെ ഈ മഹാമാരി പുറത്തുകൊണ്ടുവരുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
തങ്ങളുടെ പണക്കാരായ കോര്‍പ്പറേറ്റ് പിന്തുണക്കാര്‍ക്ക് $630 കോടി ഡോളറിന്റെ നികുതിയിളവ് കൊടുക്കുന്നതിന് Republicans ന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. എന്നാല്‍ കഷ്ടപ്പെടുന്ന അമേരിക്കക്കാരുടെ കാര്യം വരുമ്പോള്‍ $600 ഡോളറാണ് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. അവരുടെ മുന്‍ഗണനാ ക്രമം ഇതിലധികം വ്യക്തമാകാന്‍ കഴിയില്ല.
— സ്രോതസ്സ് robertreich.org | Robert Reich | Dec 23, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.