ന്യൂയോര്‍ക്കിലേയും ന്യൂ ജഴ്സിയിലേയും ഹോട്ടല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം Woodbridge പോലീസിന് ഒരു വിവരം ലഭിച്ചു. FBI databases ല്‍ നിന്നും facial recognition system ഉപയോഗിച്ച് ഫോട്ടോയുടെ വളരെ കൃത്യമായ ഒരു ചേര്‍ച്ച തങ്ങള്‍ കണ്ടെത്തിയെന്നായിരുന്ന ആ വിവരം. Nijeer Parks ആയിരുന്നു ആ മനുഷ്യന്‍. താന്‍ ഈ കുറ്റത്തില്‍ നിരപരാധിയാണെന്ന് തെളിയിക്കാനായി Parks പോലീസ് സ്റ്റേഷനില്‍ പോയി. എന്നാല്‍ അവര്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലേക്കയച്ചു. വിചാരണയില്‍ facial recognition software തെളിവല്ലാതെ മറ്റൊരു തെളിവും പോലീസിന് നല്‍കാനായില്ല. അവസാനം കോടതി ഈ കേസ് റദ്ദാക്കി. ശതകോടിക്കണക്കിന് സാമൂഹ്യമാധ്യമ ചിത്രങ്ങളില്‍ നിന്ന് കുറ്റവാളികളെ കണ്ടെത്തുന്ന ഇത്തരത്തിലെ സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വലിയ വിമര്‍ശനം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിലെ സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം ഇപ്പോള്‍ ന്യൂ ജഴ്സി സംസ്ഥാനം നിരോധിച്ചിരിക്കുകയാണ്.
— സ്രോതസ്സ് nj.com | Anthony G. Attrino | Dec 28, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.