error-correcting memory യുടെ വ്യാപകമായ ഉപയോഗത്തെ Intel തടയുന്നു എന്ന് ലിനക്സ് കേണല്‍ സൃഷ്ടാവായ Linus Torvalds ആരോപിച്ചു. അത് മൊത്തം ECC വ്യവസായത്തെ തകര്‍ക്കുന്നതാണ്. ECC എന്നാല്‍ error-correcting code എന്നാണ്. memoryയില്‍ എഴുതിയ ഡാറ്റ തന്നെയാണോ വായിക്കുന്നത് എന്ന് parity bits അധികം ഉപയോഗിച്ച് ECC memory പരിശോധിക്കുന്നു. ഈ പരിശോധനയില്ലാതെ memory ചിലപ്പോള്‍ തെറ്റാനുള്ള സാദ്ധ്യതയുണ്ട്. Rowhammer എന്ന് വിളിക്കുന്ന ഒരു സങ്കേതത്താലും memory തെറ്റാകാം. ധാരാളം പ്രാവശ്യം ഒരേ memory സ്ഥലത്ത് നിന്ന് വായിക്കുന്നത് അടുത്ത memory സ്ഥലത്ത് മാറ്റം ഉണ്ടാക്കുന്നതിനെയാണ് അങ്ങനെ വിളിക്കുന്നത്. ECC memory അത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കും. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഈ സാങ്കേതികവിദ്യ നിലനില്‍ക്കുന്നുണ്ട്.
— സ്രോതസ്സ് theregister.com | 4 Jan 2021
Intel ചിപ്പ് ഉപകരണങ്ങള്‍ വാങ്ങരുത്
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.