വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്

ഏത് തെരഞ്ഞെടുപ്പിലായാലും ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു വാക്കാണ് വികസനം. ഭരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര് പറയും തങ്ങളാണ് ഏറ്റവും കൂടുതല്‍ വികസനം കൊണ്ടുവരുന്നതെന്ന്. അതുപോലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ അഭിപ്രായത്തില്‍ ഭരണപക്ഷം വികസ പരാജയമാണെന്നും പറയും. വികസനം എന്നതുകൊണ്ട് ഇവരെല്ലാം ഉദ്ദേശിക്കുന്നത്, റോഡുകള്‍, കെട്ടിടങ്ങള്‍, കുടിവെള്ളം, ഫാക്റ്ററികള്‍, വലിയ കൃഷിയിടങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ കാര്യങ്ങളാണ്. അത് തന്നെ ജനത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ജനകീയ വികസനവും പകരം കുറച്ച് പേരുടെ മെച്ചത്തിനായുള്ള സ്വകാര്യ വികസനവും ഉണ്ട്. ഇവിടെ അതിനെക്കുറിച്ചല്ല സംസാരിക്കുന്നത്.

വികസനത്തിന്റെ അകത്ത്

നാം ജീവിക്കുന്നത് മുതലാളിത്ത വ്യവസ്ഥയിലാണ്. മുതലാളിത്തത്തിന്റെ അടിസ്ഥാനം എന്നത് കമ്പോളവും പണവും ആണ്. അതുകൊണ്ട് കമ്പോളത്തേയും പണത്തേയും ഉപയോഗിച്ച് നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും സത്യത്തില്‍ മുതലാളിത്തത്തെ വളര്‍ത്തുന്നതാണ്. ആഗോളവല്‍കൃത ലോകത്ത് അത് ദൂരെ സിറ്റി ഓഫ് ലണ്ടനിലേയും വാള്‍സ്ട്രീറ്റിലേയും മുതലാളിമാര്‍ വരെ ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു ലോകത്തില്‍ നാം ചെയ്യുന്ന വികസന പ്രവര്‍ത്തനം ആഗോള മുതലാളിത്ത വികസന പ്രവര്‍ത്തനമാണ്.

അത് പ്രകടമായ ഒരു വലിയ പ്രശ്നമാണ്. പക്ഷേ അതിന് പരിഹാരം എന്നത് അതീവ ബ്രഹത്തായ ഘടനാപരമായ മാറ്റമാണ്. കട്ടിയുള്ള പ്രശ്നം എന്ന് പറയാം. എന്നാല്‍ അതല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. വേറൊരു ലളിതമായ പ്രശ്നം കൂടി ഇവിടെയുണ്ട്. അത് വികസന വക്താക്കളുടെ അവകാശവാദങ്ങളാണ്.

സ്ഥാനാര്‍ത്ഥി രാഷ്ട്രീയക്കാരുടെ ഓരോ കൂട്ടരും പറയുന്നത് വികസനത്തിന്റെ സുഗമമായ നീക്കത്തിന് തങ്ങളാണ് കൂടുതല്‍ സഹായിക്കുന്നത് എന്ന വാദമാണ്. അപ്പോള്‍ വികസനത്തെ തടസപ്പെടുത്തുന്ന ചില കാര്യങഅങള്‍ ഉണ്ടാകുമല്ലോ. ജനാധിപത്യ സ്ഥാനാര്‍ത്ഥി രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന് കാരണമായി പറയുന്നത് അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം തുടങ്ങിയവയാണ്. ഒരു പാര്‍ട്ടിക്കാര്‍ പറയും മറ്റേ പാര്‍ട്ടിക്കാര്‍ അഴിമതിക്കാരാണെന്ന്. പക്ഷേ ഇവര്‍ അധികാരത്തില്‍ വരുമ്പോള്‍ മറ്റേ പാര്‍ട്ടിക്കാര്‍ പറയും ഇവരും അഴിമതിക്കാരാണെന്ന്. അതായത് ആര് ഭരിച്ചാലും അഴിമതിയും കെടുകാര്യസ്തതയും ഉറപ്പ്. പക്ഷേ ഇവരാരും ജനാധിപത്യ പ്രവര്‍ത്തനങ്ങളെ കുറ്റമായി കാണുന്നില്ല.

സ്വയം കുഴിച്ച കുഴി

ജനാധിപത്യ പാര്‍ട്ടികള്‍ തങ്ങളാണ് മെച്ചപ്പെട്ട വികസനം കൊണ്ടുവരുന്നു എന്ന പരസ്യവാചകം ഉപയോഗിക്കുമ്പോള്‍ അവര്‍ അറിയാതെ തന്നെ ഒരു കെണി സ്വയം ഉണ്ടാക്കി അതിലേക്ക് ചാടുകയാണ്. ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ രീതിയിലേ വികസനം കൊണ്ടുവരാനാകൂ. ജനാധിപത്യ രീതി സാവധാനമേ നടക്കൂ. കാരണം എല്ലാവരുടേയും അഭിപ്രായം നോക്കിയേ ജനാധിപത്യത്തില്‍ തത്വത്തില്‍ കാര്യങ്ങള്‍ നടക്കൂ. കുറഞ്ഞപക്ഷം പ്രബലരായവരുടെ എല്ലാം. ആ പ്രബലത ജനാധിപത്യ രീതിയില്‍ സംഘടിപ്പിച്ചെടുക്കുകയും ചെയ്യാം.

എന്നാല്‍ ഈ സ്ഥിതി എക്കാലവും തുടരുന്നതല്ല. ജനാധിപത്യത്തിന് ഈ മാന്യതയൊക്കെ ഉണ്ടായിരിക്കുക അതിന്റെ സാമൂഹ്യ ഘടനനിര്‍മ്മിക്കുന്ന മുതലാളിത്തത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മുതലാളിത്തത്തിന് ആഭ്യന്തരമായി ഘടനപരമായ പ്രശ്നങ്ങളുണ്ട്. മുതലാളിത്തത്തിന് ലാഭം കുറഞ്ഞത് 3% ന് താഴേക്ക് വരുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും. അപ്പോള്‍ ജനാധിപത്യം തന്നെ തടസമാണെന്നാണ് അവര്‍ പറയും. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ രൂപീകൃതമാകും. 1920കളില്‍ ജര്‍മ്മിനിയില്‍ സംഭവിച്ചത് പോലെ.

അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഗുമസ്തന്‍ പറയുകയുണ്ടായി, ഇന്‍ഡ്യയില്‍ അമിതമായ ജനാധിപത്യമാണെന്ന്. കര്‍ഷകര്‍ സമരം ചെയ്തതാണ് അയാളെ ചൊടിപ്പിച്ചത്. അത് പുതിയ വാചകമല്ല. 1970കളില്‍ അമേരിക്കയില്‍ കേട്ടിരുന്ന ഒരു വാദമായിരുന്നു too much democracy എന്ന മുതലാളിമാരുടെ ശിങ്കിടികളുടെ രോദനം. അവിടെയും ജനം തങ്ങള്‍ക്ക് മെച്ചപ്പ ജീവിതം ഉറപ്പ് നല്‍കുന്ന നയങ്ങളുണ്ടാകണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തപ്പോഴായിരുന്നു അത്. എന്നാല്‍ ആഗോളവല്‍ക്കരണവും ക്രഡിറ്റ് കാര്‍ഡും കൊണ്ടുവന്ന് മുതലാളിവര്‍ഗ്ഗം ആ വര്‍ഗ്ഗ സമരത്തില്‍ ജയിച്ചു.

മുതലാളിത്തത്തിന് കുറഞ്ഞ ലാഭം നിലനിര്‍ത്താനാത്ത ആ സ്ഥിതി എത്തുമ്പോള്‍ ഈ ജനാധിപത്യ രീതികള്‍ അവര്‍ക്ക് സ്വീകാരമാകാതെ വരികയും രാജ്യം ഫാസിസം എന്ന ഏകാധിപത്യത്തിലേക്കും നീങ്ങുന്നു. ഫാസിസ്റ്റുകള്‍ക്ക് അതൊരു പ്രശ്നമല്ല. കാരണം അവര്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. മാത്രവുമല്ല ജനാധിപത്യത്തില്‍ തീരുമാനമെടുക്കുന്നതിന് കാലതാമസം എടുക്കുന്നു എന്നും ജനാധിപത്യത്തിന് കാര്യക്ഷമത ഇല്ലെന്നും ആണ് അവരുടെ വാദം. സത്യത്തില്‍ അവര്‍ മുതലാളിമാര്‍ക്ക് വേണ്ടി, മുതലാളിമാര്‍ സൃഷ്ടിക്കുന്ന മുതലാളിത്ത ഭരണമാണ്.

വികസനം ഫാസിസത്തെ ന്യായീകരിക്കുന്നു

അപ്പോള്‍ നാം വികസന വാദം ഉന്നയിക്കുമ്പോള്‍ കാലക്രമത്തില്‍ സംഭവിക്കുന്നത്, ഏറ്റവും കാര്യക്ഷമതയുള്ള ഭരണം ഫാസിസ്റ്റ് ഭരണം ആണ് എന്ന് നാം തന്നെ സമ്മതിച്ച് കൊടുക്കുന്ന സ്ഥിതിയാവും . കാര്യക്ഷമതക്ക് വേണ്ടി കിഴക്കമ്പലത്ത് പഞ്ചായത്ത് ഭരണം കമ്പനിയെ ഏല്‍പ്പിച്ച് കൊടുക്കാന്‍ പോലുമുള്ള സ്ഥിതി നമ്മുടെ നാട്ടില്‍ പോലും നടക്കുകയാണെല്ലോ.

സത്യത്തില്‍ വികസനം എന്ന് ഇവര്‍ പറയുന്ന കാര്യങ്ങള്‍ ശരിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ട കാര്യമാണോ? റോഡ് പണിയുക, വൈദ്യുതി നിലയം പണിയുക, ജലസേചനം നടപ്പാക്കുക, കെട്ടിടം പണിയുക തുടങ്ങിയ വികസനം ശരിക്കും IAS പോലുള്ള ഗുമസ്തന്‍മാര്‍ ചെയ്യേണ്ട കാര്യമല്ലേ? രാഷ്ട്രീയക്കാര്‍ മേല്‍ നോട്ടം വഹിക്കുക, നയം രൂപീകരിക്കുക, മുന്‍ഗണനാക്രമം നിശ്ഛയിക്കുക, നീതി ഉറപ്പാക്കുക തുടങ്ങിയ പരിപ്രേക്ഷ്യ രൂപീകരണമല്ലേ ചെയ്യേണ്ടത്. അതിന് പകരം സ്വയം ഗുമസ്തനായി തരംതാഴുന്നത് രാഷ്ട്രീയക്കാരെന്ന് പറയുന്നവര്‍ക്ക് രാഷ്ട്രീയം എന്തെന്ന് അറിയാത്തതിനാലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നീക്കം ചെയ്തത് പോലുള്ള ഒരു നീക്കമാണ് വികസനത്തെ ഒരു പ്രചരണ ഇനം ആയി മാറ്റുന്ന സ്ഥാനാര്‍ത്ഥി രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അതായത് വികസനവാദം വ്യക്തമാക്കുന്നത് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. വികസന വാദം അരാഷ്ട്രീയവാദമാണ്. അത് ഉപേക്ഷിക്കുക.

നോട്ട്:
അതിന്റെ അര്‍ത്ഥം മണ്ണെണ്ണ വിളക്കും കാളവണ്ടിയും മതിയെന്നല്ല പറഞ്ഞത്.

അനുബന്ധം:
1. ഫാസിസം എന്നാൽ എന്ത്


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )