മൂന്ന് വര്‍ഷം മുമ്പ് ഒരു നീതിന്യായക്കോടതി വിദേശി എന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ ഞായറാഴ്ച രാത്രി മരിച്ചു. അദ്ദേഹത്തിന് താന്‍ ഇന്‍ഡ്യന്‍ പൌരനാണ് എന്ന് തെളിയിക്കാന്‍ കഴിയുന്നതിന് മുമ്പാണിത്.
ഞായറാഴ്ച രാത്രിയില്‍ പ്രായാധിക്യത്താലുള്ള പ്രശ്നങ്ങളാല്‍ Cachar ജില്ലയിലെ Amraghat യിലെ Baraibasti ലെ വീട്ടില്‍ വെച്ച് ചന്ദ്രാധര്‍ ദാസ് (Chandradhar Das) മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അതേ ദിവസം അദ്ദേഹത്തെ അടക്കി.
ഒരു foreigners’ tribunal ന് മുമ്പില്‍ സ്വന്തം പൌരത്വം തെളിയിക്കാന്‍ വരാതിരുന്നതിനാല്‍ ex parte വിധിയിലൂടെ tribunal ദാസിനെ വിദേശിയായി ജനുവരി 2018 മുദ്രകുത്തി. മാര്‍ച്ചില്‍ അദ്ദേഹത്തെ Silcharലെ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. അദ്ദേഹത്തിന്റെ തടവിനെതിരെ ഉയര്‍ന്ന ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ജൂണില്‍ അദ്ദേഹത്തെ പുറത്തുവിട്ടു.
പണ്ടത്തെ കിഴക്കന്‍ പാകിസ്ഥാനില്‍ (1971 ന് ശേഷം ബംഗ്ലാദേശ്) നിന്ന് ഇന്‍ഡ്യയില്‍ 1955 ല്‍ എത്തിച്ചേര്‍ന്നതാണ് ദാസ്. നിയമപ്രകാരം 1971 ന് മുമ്പ് മുതല്‍ ആസാമില്‍ താമസിക്കുന്നവരെല്ലാം ഇന്‍ഡ്യന്‍ പൌരന്‍മാരാണ്.
ത്രിപുരയില്‍ അദ്ദേഹത്തിന് കൊടുത്ത അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റ് അവിടുത്തെ അധികാരികള്‍ പരിശോധിക്കാത്തതിനാല്‍ അദ്ദേഹത്തിനെതിരായ കേസ് പരിഹരിച്ചില്ല.
ഒരു വിദേശി എന്ന ദാസിന്റെ സ്ഥിതി കാരണം അദ്ദേഹത്തിന്റെ മൂന്ന് മക്കളും കൊച്ചുമക്കളും ആസാമിലെ National Register of Citizens ല്‍ നിന്ന് പുറത്താകുന്നതിന് കാരണമായി. 1951 ന് ശേഷം ആദ്യമായി ആയിരുന്നു അത് പുതുക്കുകയും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തത്.
പട്ടികയിലുള്‍പ്പെടുത്തണമെന്ന് അപേക്ഷ കൊടുത്ത 3.3 കോടി ആളുകളില്‍ നിന്ന് 19 ലക്ഷം ആളുകളെ ഇന്‍ഡ്യന്‍ പൌരന്‍മാരെ കണ്ടെത്തുകയും നിയമവിരുദ്ധരായ വിദേശികളെ പുറത്തുകളയുകയും ചെയ്യുന്ന റജിസ്റ്റ്രാര്‍ പുറത്താക്കി.
centurion ന്റെ അവസാനത്തെ ആഗ്രഹം ഇന്‍ഡ്യന്‍ പൌരനായി മരിക്കണം എന്നതായിരുന്നു എന്ന് ദാസിന്റെ മകള്‍ Niyati പറഞ്ഞു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Citizenship Amendment Act (CAA) വന്നതിന് ശേഷം അദ്ദേഹത്തിന്റെ പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ളമെന്റില്‍ പാസാക്കിയ CAA ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, ജൈനര്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍, ബൌദ്ധര്‍ എന്നിവര്‍ക്ക് പൌരത്വം അനുവദിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു.
— സ്രോതസ്സ് hindustantimes.com | Dec 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.