അമേരിക്കയിലെ കോവിഡ്-19 മഹാമാരിയുടെ ആദ്യ സമയത്ത് ഒരു വ്യക്തിയുടെ വരുമാനം അയാളെ സംരക്ഷിച്ചു എന്ന് Johns Hopkins University നടത്തിയ പഠനത്തില്‍ പറയുന്നു. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക ഉള്‍പ്പടെയുള്ള സ്വഭാവങ്ങള്‍ സ്വീകരിക്കുന്നതില്‍ സാമ്പത്തിക സുസ്തിയുടെ ശക്തമായ ബന്ധമാണ് ഗവേഷണ സംഘം കണ്ടെത്തിയത്. വര്‍ഷം $2.3 ലക്ഷം ഡോളറിലധികം നേടിയ ആളുകള്‍ ആണ് വര്‍ഷം $13,000 ഡോളര്‍ നേടിയവരേക്കാള്‍ 54% അധികം സ്വയം രക്ഷക്കുള്ള രീതികള്‍ വര്‍ദ്ധിപ്പിച്ചവര്‍. രോഗം എങ്ങനെ പടരും എന്നതിനെക്കുറിച്ചുള്ള കൃത്യമായ പ്രവചനം അതിന്റെ അടിസ്ഥാനത്തില്‍ നടത്താനാകും എന്ന് പുതിയ Journal of Population Economics ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനും ജോലി നഷ്ടപ്പെടാതെ ടെലിവര്‍ക്കിലേക്ക് മാറാനുമുള്ള കൂടുതല്‍ സാദ്ധ്യതയുണ്ട്.
— സ്രോതസ്സ് Johns Hopkins University | Jan 14, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
#classwar