വിക്കിലീക്സ് സ്ഥാപകനെതിരെ അമേരിക്കയുടെ സര്‍ക്കാര്‍ പറയുന്ന ആരോപണങ്ങളെ എല്ലാം അംഗീകരിക്കുന്നതോടൊപ്പം ജൂലിയന്‍ അസാഞ്ജിനെ നാടുകടത്തിക്കാനുള്ള ട്രമ്പ് സര്‍ക്കാരിന്റെ ശ്രമത്തെ ബ്രിട്ടീഷ് ജഡ്ജി റദ്ദാക്കിയത്? ലോകം മൊത്തം മാധ്യമ സ്വാതന്ത്ര്യത്തിനുള്ള ഭീഷണി കൊണ്ടല്ല. പകരം അമേരിക്കയിലെ ജയില്‍ വ്യവസ്ഥയുടെ dangerous abomination കാരണമാണ്. അസാഞ്ജിന് അമേരിക്കയിലെ ജയിലില്‍ “harsh” അവസ്ഥ നേരിടേണ്ടി വരും എന്ന് 132-താളുകളുള്ള വിധിയില്‍ Westminster മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജി Vanessa Baraitser പറയുന്നു. ലണ്ടനിലെ കുപ്രസിദ്ധമായ അതീവ സുരക്ഷാ ബല്‍മാര്‍ഷ് ജയിലിലെ അവസ്ഥയിലും മോശമെന്നാണോ. 2019 മുതല്‍ ജൂലിയന്‍ അസാഞ്ജിനെ അവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. “അപേക്ഷ നിരസിച്ചെങ്കിലും, ഈ വിധിയില്‍ ധാരാളം കാര്യങ്ങള്‍ അപകടസാദ്ധ്യതയുണ്ടാക്കുന്നു. കാരണം ഭാവിയില്‍ മറ്റാരെയെങ്കിലും എളുപ്പത്തില്‍ കുറ്റവാളിയാക്കുകയും ചെയ്യാമല്ലോ,” Kevin Gosztola പറഞ്ഞു.
— സ്രോതസ്സ് commondreams.org | Jan 04, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.