കച്ചിലെ ഒരു കോടതി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സംഭവത്തെക്കുറിച്ച് Delhi Union of Journalists (DUJ) ഞെട്ടല്‍ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ 2017 ല്‍ അദ്ദേഹം കൂടിച്ചേര്‍ന്ന് എഴുതിയ ഒരു ലേഖനം അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസാധകര്‍ക്കെതിരായും സഹഎഴുത്തുകാരനെതിരായും ഉള്ള കേസ് “വിരോധാഭാസ”മായി Adani Group ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടും ഗുഹ തകുര്‍തയുടെ പേരിലുള്ള കേസ് നിലനിര്‍ത്തി എന്ന് DUJ പറയുന്നു. 2017 ല്‍ Economic & Political Weekly (EPW)യില്‍ ആണ് ഈ ലേഖനം വന്നത്. Special Economic Zone ന്റെ നിയമങ്ങളെ കേന്ദ്രം കൌശലപ്പണി ചെയ്ത് “Adani Group ന് Rs 500 കോടി രൂപ കൊയ്തെടുക്കാനായി സഹായിച്ചു” എന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. നിയമ നടപടിയുടെ ഭീഷണിപ്പെടുത്തലോടെ Adani Group ഉടന്‍ തന്നെ പ്രസാധകര്‍ക്ക് നോട്ടീസ് അയച്ചു. ആ ഭീഷണിയെ ഭയന്ന് EPW പ്രസിദ്ധീകരിക്കുന്ന Sameeksha Trust ലേഖനം പിന്‍വലിച്ചു. അതിന്റെ പ്രതികരണമായി ഗുഹ തകുര്‍ത തന്റെ സ്ഥാനം രാജിവെച്ചു.
— സ്രോതസ്സ് newsclick.in | 20 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.