United Service Institution of India (USI)യുടെ അടുത്തകാലത്തെ പഠനം അനുസരിച്ച് ഇന്‍ഡ്യന്‍ ആര്‍മിയിലെ പകുതി പേരും “വലിയ മാനസിക സമ്മര്‍ദ്ദത്തില്‍” ആണ് എന്ന് കണ്ടെത്തി. എല്ലാ വര്‍ഷവും ആത്മഹത്യ കാരണം സൈന്യത്തിന് സൈനികരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പഠന സംഘം പിന്നീട് അവരുടെ റിപ്പോര്‍ട്ട് നശിപ്പിച്ചു. സൈനിക ആക്രമണത്തില്‍ നഷ്ടപ്പെടുന്ന സൈനികരേക്കാള്‍ കൂടുതലാണ് ഇന്‍ഡ്യയിലെ മൂന്ന് സൈനിക വിഭാഗങ്ങളില്‍ ആത്മഹത്യ കാരണം നഷ്ടപ്പെടുന്ന സേനാംഗങ്ങള്‍. 2010 – 2019 കാലത്ത് സൈന്യത്തിന് 1,110 സൈനികരെയാണ് ആത്മഹത്യ കാരണം നഷ്ടപ്പെട്ടത് എന്ന് Times of India റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ആത്മഹത്യാ വിരുദ്ധ നയങ്ങള്‍ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇത്.
— സ്രോതസ്സ് thewire.in, timesofindia.indiatimes.com, theprint.in | 18/Jan/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.