മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഗുജറാത്തിലെ കോടതി ഇറക്കിയ അറസ്റ്റ് വാറന്റിനെതിരെ DIGIPUB News India Foundation (DNIF) ഉം Editors Guild of India (EGI) ഉം ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തക സംഘം അപലപിച്ചു. 2017 ല്‍ ഗുഹയും കൂടി ചേര്‍ന്ന് എഴുതിയ ലേഖനം അദാനി ഗ്രൂപ്പിന് മാനഹാനിയുണ്ടാക്കി എന്നാണ് കേസ്.
പരന്‍ജോയ്ക്ക് എതിരെ അദാനി ഗ്രൂപ്പ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്. തൊഴില്‍ ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെതിരായ അത്തരത്തിലെ ഭീഷണിപ്പെടുത്തല്‍ അദാനി ഗ്രൂപ്പ് അവസാനിപ്പിക്കണം എന്ന് DIGIPUB News India Foundation ആവശ്യപ്പെടുന്നു. ആ ലേഖനം മാധ്യമ പ്രവര്‍ത്തനമാണ്. തകുര്‍ത്തക്ക് എതിരെ കേസ് കൊടുക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യ അവകാശത്തിന് മേലുള്ള ആക്രമണമാണ്. ഇന്‍ഡ്യയുടെ ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് അത്, എന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്ഥാവനയില്‍ DNIF പറഞ്ഞു.
— സ്രോതസ്സ് newsclick.in | 21 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.