കാലാവസ്ഥയെ ചൂടാക്കുന്ന മലിനീകാരികളെ ഒന്നിച്ച് കൂട്ടിക്കെട്ടുകയും അവയുടെ ഫലത്തെ “CO2 തുല്യത”യുടെ പേരില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാലാവസ്ഥ നയങ്ങളില്‍ ഒരു സാധാരണ രീതിയാണ്. 100-വര്‍ഷത്തെ കാലയളവിലെ കാലാവസ്ഥ ഫലത്തെ താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമാക്കിയതാണ് ഈ തുല്യത. ഈ സമീപനം പ്രശ്നമുള്ളതാണ്. കാലാവസ്ഥ ശക്തമാക്കലുകാര്‍ എല്ലാവരും തുല്യരല്ല. കാലാവസ്ഥയിലേയും ജൈവവ്യവസ്ഥയിലേയും അവരുടെ ഫലങ്ങള്‍ വ്യതിരിക്തമാണ്. ഹൃസ്വകാല കാലാവസ്ഥ ശക്തികള്‍ക്ക് അടുത്തകാലത്തെ കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. അതേ സമയം CO2 ന് ദീര്‍ഘകാല കാലാവസ്ഥയില്‍ വലിയ ആഘാതം ഉണ്ട്. കാലാവസ്ഥ ഫലങ്ങള്‍ കണക്കാക്കുന്നതില്‍ 100-വര്‍ഷ കാലത്തെ പ്രാധമിക അടിസ്ഥാനമാക്കുന്നത് ഹൃസ്വകാല കാലാവസ്ഥ ശക്തികളായ മലിനീകാരികളെ (short-lived climate-forcing pollutants (SLCPs))ലഘുവായി എടുക്കുന്നു. അത് SLCP ഉദ്‌വമനം കുറക്കുന്നത് വഴി നേടാവുന്ന അടുത്ത കാല ഫലങ്ങളിലെ മെച്ചത്തെ ചെറുതാക്കി കാണുകയും ചെയ്യുന്നു.
— സ്രോതസ്സ് Institute for Advanced Sustainability Studies e.V. (IASS) | Jan 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.