ലാഭത്താല്‍ നയിക്കുന്ന ഒരു ബിസിനസില്‍ വാക്സിന് ഒരു പ്രശ്നമാണ്. അവ ലാഭകരമല്ല. കുറഞ്ഞത് സര്‍ക്കാര്‍ സബ്സിഡികള്‍ ഇല്ലാതെ. മരുന്ന് കമ്പനികള്‍ക്ക് ഇടക്കിടക്ക് കഴിക്കേണ്ടിവരുന്നതും വില കൂടിയതുമായ മരുന്നുകളോടാണ് താല്‍പ്പര്യം. വര്‍ഷങ്ങളോളം ദശാബ്ദങ്ങളോളം അത് വരുമാനം തരും. വാക്സിനുകള്‍ മിക്കപ്പോഴും ഒന്നോ രണ്ടോ പ്രാവശ്യമേ എടുക്കൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയിച്ച വാക്സിനുകള്‍ ഒരു ഡോസിന് ഏതാനും ഡോളറുകളോ അതില്‍ കുറവോ ആണ് വില.
അമേരിക്കന്‍ കമ്പോളത്തിന് വേണ്ടി വാക്സിന് നിര്‍മ്മിക്കുന്ന നാല് കമ്പനികള്‍ മാത്രമേ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നുള്ളു. 1970കളില്‍ അത് 20ല്‍ അധികമായിരുന്നു. പ്രമുഖ മരുന്ന് കമ്പനികള്‍ കൊറോണ വൈറസിന് വാക്സിന് നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ “തയ്യാറാക്കുന്നില്ല” എന്നും സ്ഥിതി വിഷമകരവും നിരാശപ്പെടുത്തുന്നതുമാണെന്നും അടുത്ത കാലത്ത് ഫെബ്രുവരി 11 ന് അമേരിക്കന്‍ സര്‍ക്കാരിന്റെ ഉന്നത സാംക്രമിക രോഗ വിദഗ്ദ്ധനായ Dr. Anthony Fauci പരാതിപ്പെട്ടു.
ഞെട്ടിപ്പിച്ചുകൊണ്ട് Oxford University ഏപ്രിലില്‍ വാക്സിന് ബിസിനസ് overhaul ചെയ്യുകയും തങ്ങളുടെ കൊറോണവൈറസ് വാക്സിന്റെ അവകാശം ഏത് മരുന്ന് കമ്പനിക്കും ദാനം നല്‍കാമെന്നും പ്രഖ്യാപിച്ചു.
കോവിഡ്-19 തടയാനും ചികില്സിക്കാനുമുള്ള മരുന്നുകള്‍ വില കുറച്ചോ സൌജന്യമായോ എത്തിക്കുകയാണ് ആശയം എന്ന് ബ്രിട്ടീഷ് സര്‍വ്വകലാശാല പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം Bill & Melinda Gates Foundation ന്റെ നിര്‍ബന്ധത്തിന് വഴങ്ങി സര്‍വ്വകലാശാല അവരുടെ നയം തിരുത്തി.
— സ്രോതസ്സ് khn.org | Jay Hancock | Aug 25, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar