ഒരു സൈനിക നടപടിയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം വടക്കന്‍ പടിഞ്ഞാറെക്കരയിലെ ഒരു സംരക്ഷിത പ്രദേശത്തെ നശിപ്പിക്കുകയും കുറഞ്ഞത് 10,000 മരങ്ങള്‍ വേരോടെ പിഴുതെറിയുകയും ചെയ്തു. ഈ നീക്കത്തെ പാലസ്തീന്‍കാര്‍ ഒരു “കുറ്റകൃത്യമായി” വിശേഷിപ്പിക്കുന്നു.
Tubas നഗരത്തിലെ Ainun സ്ഥലത്തേക്ക് രാവിലെ കൈയ്യേറ്റക്കാരുടെ സൈന്യം സൈനിക വാഹനങ്ങളേയും ഡസന്‍ കണക്കിന് പട്ടാളക്കാരേയും കയറ്റി എന്ന് Anadolu Agency യോട് ജോര്‍ദാന്‍ താഴ്‌വരകളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം നിരീക്ഷിക്കുന്ന Moataz Bisharat പറഞ്ഞു. അവര്‍ 98 ഏക്കര്‍ വരുന്ന ഒരു പ്രകൃതി സംരക്ഷണ പ്രദേശത്തെ നശിപ്പിച്ചു. കൈയ്യേറ്റ സൈന്യം 10,000 ല്‍ അധികം കാട്ടിലെ മരങ്ങള്‍ വെട്ടിക്കളയുകയും നശിപ്പിക്കുകയും ചെയ്തു. അതില്‍ 300 എണ്ണം ഒലിവ് മരങ്ങളാണ്.
പാലസ്തീനിലെ വെനെസ്വല കൌണ്‍സുലേറ്റിന്റെ ധനസഹായത്തോടെ Greening Palestine പദ്ധതിയുടെ ഭാഗാമായി 8 വര്‍ഷം മുമ്പ് പാലസ്തീനിലെ കാര്‍ഷിക വകുപ്പ് നട്ട് പിടിപ്പിച്ചതാണ് ഈ പ്രകൃതി സംരക്ഷണ പ്രദേശം.
— സ്രോതസ്സ് Jews For Justice For Palestinians | Middle East Monitor | 28 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.