കഴിഞ്ഞ ആഴ്ച ചരിത്രപരമായ തണുപ്പിനിടക്ക് മരിച്ച 11-വയസുകാരന്റെ കുടുംബം രണ്ട് വൈദ്യുതി കമ്പനികള്‍ക്കെതിരെ കുട്ടിയുടെ മരണം തടയാവുന്നതായിരുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്തു. Conroe, Texas ലെ കുടുംബത്തിന്റെ മൊബൈല്‍ വീട്ടില്‍ വെച്ച് Maria Pineda യുടെ മകന് Cristian ചൊവ്വാഴ്ച മരിച്ചു. $10 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് Electric Reliability Council of Texas നും Entergy Corp. നും എതിരെയാണ് കേസ് കൊടുത്തത്. ഊര്‍ജ്ജ വിതരണക്കാരുടെ അശ്രദ്ധ കാരണമാണ് ഈ മരണം ഉണ്ടായത്. അവര്‍ ജനക്ഷേമത്തിന് പകരം ലാഭത്തിനാണ് മുന്‍ഗണന കൊടുക്കുന്നത്. ഊര്‍ജ്ജ ഗ്രിഡ്ഡിന്റെ winterize നിര്‍ദ്ദേശങ്ങള്‍ അവര്‍ അവഗണിച്ചു. എത്ര നാള് വൈദ്യുതി വിഛേദിച്ചത് തുടരും എന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചു. കഴിഞ്ഞ ആഴ്ച ശീതകാല കാലാവസ്ഥ തീവൃമാതോടെ 40 ലക്ഷം പേര്‍ക്കാണ് വൈദ്യുതി ഇല്ലാതായത്.
— സ്രോതസ്സ് usatoday.com | Feb 22, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.