Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. “കോവിഡ്-19 കാരണം 670 പേര്‍ക്ക് ഒരാള്‍ എന്ന തോതിലാണ് അമേരിക്കക്കാര്‍ മരിക്കുന്നത്. ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയോടൊപ്പം കോവിഡ്-19 ഉം മരണത്തിന്റെ പ്രധാന കാരണമായി മാറിയിരിക്കുന്നു. അതിനാല്‍ ഈ ദശാബ്ദത്തില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്,”എന്ന് New York Times എഴുതി.
— സ്രോതസ്സ് commondreams.org | Feb 24, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar