സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു

ലിബിയയിലെ മരുഭൂമിയിലെ ചരിത്രാതീത സ്ഥലത്തെ വിശകലനത്തില്‍, 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹാറ ആഫ്രിക്കയിലെ ആളുകള്‍ കൃഷി ചെയ്യുകയും വന്യ ധാന്യങ്ങള്‍ സംഭരിച്ച് വെക്കുകയും ചെയ്തിരുന്നു എന്ന് Huddersfield, Rome and Modena & Reggio Emilia എന്നാ സര്‍വ്വകലാശാലകളിലെ ഒരു കൂട്ടം ഗവേഷകര്‍ സ്ഥാപിച്ചു. ആദ്യത്തെ കാര്‍ഷിക പ്രവര്‍ത്തികളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകള്‍ക്ക് ഉപരി ബദല്‍ വിളകളുടെ ആവശ്യകതയിലേക്ക് ആഗോളതപനം നയിക്കുകയാണെങ്കില്‍ ഈ കണ്ടെത്തലുകള്‍ ഭാവിലേക്കുള്ള പാഠങ്ങളും നല്‍കും.

University of Huddersfield ന്റേയും University of Modena & Reggio Emilia യുടേയും നന്നായി സ്ഥാപിക്കപ്പെട്ട ഔദ്യോഗിക സഹരണത്തിലൂടെയാണ് ഈ പ്രധാനപ്പെട്ട കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

തെക്ക് പടിഞ്ഞാറന്‍ ലിബിയയിലെ Takarkori എന്ന സ്ഥലത്തെ പുരാതന rock shelter ല്‍ നിന്നുള്ള കണ്ടെത്തലുകള്‍ സംഘം പരിശോധിക്കുകയായിരുന്നു. ഇന്ന് അത് ഒരു മരുഭൂമിയാണ്. എന്നാല്‍ Holocene കാലത്ത്, ഏകദേശം 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് “ഹരിത സഹാറയുടെ” ഭാഗമായിരുന്നു. വന്യ ഭക്ഷ്യധാന്യങ്ങള്‍ വളരുന്ന സ്ഥലമായിരുന്നു. Takarkori യില്‍ രണ്ട് ലക്ഷത്തിലധികം വിത്തുകള്‍ കണ്ടെത്തി. വിളകള്‍ കൊയ്യുകയും, സംഭരിക്കുകയും ചെയ്തുകൊണ്ട് കൃഷിയുടെ ആദ്യ രൂപം വേട്ടയാടി-തേടിപ്പിടിക്കുന്നവര്‍ വികസിപ്പിച്ചു എന്നാണ് അത് കാണിക്കുന്നത്.

മറ്റൊരു സാദ്ധ്യത വരാവുന്നത് ഉറുമ്പുകള്‍ ആകാം ഈ കേന്ദ്രീകരണം നടത്തിയത് എന്നതാണ്. അവക്ക് വിത്തുകളെ നീക്കാനാകുമല്ലോ. ഗവേഷകര്‍ ഈ സാമ്പിളുകളുടെ വലിയ ഒരളവ് വിശകലനം ചെയ്തു. കീടങ്ങളല്ല ഇതിന് ഉത്തരവാദികളെന്നും, മനുഷ്യരുടെ പ്രവര്‍ത്തിയാണ് വിത്തുകള്‍ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്ത പ്രവര്‍ത്തി എന്ന് അവരുടെ നിരീക്ഷണങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

സംഭരണത്തിന്റേയും ധാന്യ വിത്തുകളുടെ കൃഷിയുടേയും ആഫ്രിക്കയിലെ ആദ്യത്തെ തെളിവ് Takarkori ല്‍ നടത്തിയ അന്വേഷണം നല്‍കി. വിത്തുകള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടാകും എന്ന് കരുതുന്ന വേരുകള്‍ കൊണ്ട് നിര്‍മ്മിച്ച സഞ്ചി ഉള്‍പ്പടെ മറ്റ് കണ്ടെത്തെലുകളും ആ സ്ഥലത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ധാന്യ സൂപ്പും ചീസും നിര്‍മ്മിച്ചിരുന്നു എന്ന് ആ സ്ഥലത്തെ മണ്‍പാത്രങ്ങളുടെ രാസ പരിശോധന കാണിക്കുന്നു.

പുതിയ കണ്ടെത്തലുകളും Holocene കാല സഹാറയില്‍ വന്യ ധാന്യങ്ങള്‍ കൃഷിചെയ്തതില്‍ നിന്നുള്ള പാഠങ്ങള്‍ എല്ലാം Nature Plants ല്‍ വന്ന Titled Plant behaviour from human imprints and the cultivation of wild cereals in Holocene Sahara എന്ന പ്രബന്ധം വിവരിക്കുന്നു.

Holocene സഹാറയില്‍ ആളുകള്‍ കൊയ്തെടുത്ത വന്യ ധാന്യങ്ങളെ ആധുനിക കൃഷിയുടെ വാക്കുകളില്‍ “കളകള്‍” എന്ന് വിളിക്കാമെങ്കിലും അവ ഭാവിയില്‍ പ്രധാനപ്പെട്ട ആഹാരമായേക്കാം എന്നതാണ് ഈ പ്രബന്ധം ഉപസംഹരിക്കുന്ന ഒരു കാര്യം.

“പുരാതന കാലത്ത് ഈ ചെടികളെ മാറുന്ന പരിസ്ഥിതിയില്‍ അതിജീവിക്കാന്‍ അനുവദിച്ച അതേ സ്വഭാവം തന്നെ, ആഗോളതപനത്തിന്റെ വരുന്ന ഭാവിയില്‍ സാദ്ധ്യമായ ഒരു staple വിഭവമായി പരിഗണിക്കപ്പെടാന്‍ അവയെ സഹായിക്കുന്ന ഒന്നാണ്. അവയെ തുടര്‍ന്നും ഫലപ്രദമായി ചൂഷണം ചെയ്യുകയും ഇന്നും ആഫ്രിക്കയില്‍ കൃഷിചെയ്യുകയും ചെയ്യുന്നു. അത് പുതിയ ആഹാര വിഭവങ്ങളെ തെരയുന്ന ശാസ്ത്രജ്ഞരെ ആകര്‍ഷിക്കുന്ന ഒന്നാണ്,” എന്ന് ലേഖകര്‍ പറയുന്നു.

— സ്രോതസ്സ് University of Huddersfield | Mar 16, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )