ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റ് വിരുദ്ധ, മുസ്ലീം വിരുദ്ധ, ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യം വെക്കുന്ന “Sri Lanka Bharatiya Janata Party” (SLBJP) സ്ഥാപിച്ചതായി Jaffna Media Center ല്‍ മാര്‍ച്ച് 6 ന് നടത്തിയ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ മേല്‍ വംശീയവും രാഷ്ട്രീയവുമായ അക്രമം വര്‍ദ്ധിപ്പിക്കും എന്ന സൂചന നല്‍കുന്നതാണ് ഈ പാര്‍ട്ടിയുടെ രൂപീകരണം കാണിക്കുന്നത്. അത്തരത്തിലൊരു പാര്‍ട്ടി രൂപീകരിക്കണമെന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് SLBJP രൂപീകൃതമായിരിക്കുന്നത്. ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്‍ഡ്യയില്‍ മാത്രമല്ല ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലും BJP സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ത്രിപുര മുഖ്യമന്ത്രി Biplab Deb ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു.
— സ്രോതസ്സ് wsws.org | 12 Mar 2021
living space (Lebensraum) ന് വേണ്ടി ഹിറ്റ്ലറും ഇതേ രീതിയിലായിരുന്നു വികസിച്ചത്. അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് എല്ലാവര്ക്കും അറിയാം. ലോകരാജ്യങ്ങളെല്ലാം ഒത്ത് ചേര്‍ന്ന് ഹിറ്റ്ലറെ കീഴ്പെടുത്തി. പക്ഷേ കോടിക്കണക്കിന് സാധാരണ ജര്‍മ്മന്‍കാര്‍ കൊല്ലപ്പെട്ടു. അതാണ് ഇന്‍ഡ്യക്കും സംഭവിക്കാന്‍ പോകുന്നത്. 1920 കളുടെ അതേ സാമ്പത്തിക അവസ്ഥയിലാണ് ഇന്ന് നാം. മുതലാളിത്തത്തിന് ഒരു ലോകയുദ്ധം കൂടിയേ തീരു. ഇത്തവണ നാം ആണ് അതിന്റെ ഗിനിപ്പന്നികള്‍.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.