Bloomberg New Energy Finance വന്ന വിവരം അനുസരിച്ച് 2015 ല്‍ ചൈന 29 ഗിഗാവാട്ട് പുതിയ പവനോര്‍ജ്ജ ശേഷി സ്ഥാപിച്ചു. അവരുടെ മുമ്പത്തെ റിക്കോഡ് ആയ 2014 ലെ 21 GW നെ മറികടക്കുന്നതാണിത്. ഈ വര്‍ഷം ലോകം മൊത്തം സ്ഥാപിച്ച പവനോര്‍ജ്ജ ശേഷിയുടെ 46% ആണിത്. അമേരിക്ക 8.6 GW കൂട്ടിച്ചേര്‍ത്തു. ചൈനക്കും അമേരിക്കക്കും പിറകല്‍ ലോകത്തെ ഏറ്റവും വലിയ പവനോര്‍ജ്ജ കമ്പോളം ജര്‍മ്മനിയാണ്. പിന്നീട് ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. ഇവരെല്ലാം യഥാക്രമം 3.7, 2.6, 2.6 GW കാറ്റാടി നിലയങ്ങള്‍ സ്ഥാപിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.