അര്‍ജന്റീനയില്‍, രാജ്യത്തെ വ്യോമസേനയുടെ മുമ്പത്തെ തലവനെ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന വൃത്തികെട്ട യുദ്ധത്തില്‍ തട്ടിക്കൊണ്ട് പോകലിനും, പീഡനം നടത്തിയതിനും കുറ്റക്കാരനായി ഒരു കോടതി വിധിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ José Manuel Pérez Rojo നേയും Patricia Roisinblit നേയും ഇല്ലാതാക്കിയതിന് 90 വയസ് പ്രായമുള്ള Omar Graffigna ന് 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ആ സാമൂഹ്യ പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും പിന്നീട് അവരുടെ കുട്ടിയെ വളര്‍ത്തുകയും ചെയ്ത Francisco Gómez നും ശിക്ഷ കൊടുത്തു. Grandmothers of the Plaza de Mayo എന്ന സംഘത്തിന്റെ വൈസ് പ്രസിഡന്റാണ് Patricia Roisinblit ന്റെ അമ്മ Rosa. 1970കളുടെ അവസാനവും 1980കളുടെ ആദ്യവും സ്ഥാപിച്ച അര്‍ജന്റീനയിലെ വലതുപക്ഷ ഏകാധിപത്യം 30,000 സാമൂഹ്യ പ്രവര്‍ത്തകരെയാണ് പീഡിപ്പിക്കുകയും ഉന്‍മൂലനം ചെയ്യുകയും ചെയ്തത്.
— സ്രോതസ്സ് democracynow.org | 2016/9/9
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.