സർക്കാർ ജോലിയിൽ പ്രവേശിയ്ക്കുന്നതിനും പുതിയ അപേക്ഷകള്‍ക്കും ആധാർ പരിശോധന നിർബ്ബന്ധമാക്കിയ ഉത്തരവ് പിൻവലിയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് കല്യാണി മേനോൻ സെൻ കേരള സർക്കാരിന് നോട്ടീസയച്ചു. സിറ്റിസണ്‍ ആക്ടിവിസ്റ്റും കെ. എസ് പുട്ടസാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചവരിലൊരാളുമാണ് കല്യാണി മേനോൻ സെൻ.
റീ-തിങ്ക് ആധാർ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ , ആർട്ടിക്കിൾ 21 എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ഈ ലീഗൽ നോട്ടീസ് തയ്യാറാക്കിയത്. ഈ സംഘടനകൾ മേല്പറഞ്ഞ നോട്ടീസിനെ പിൻതാങ്ങിക്കൊണ്ട് ഈ നടപടി പിൻവലിയ്ക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.
കേരളസർക്കാരിന്റെ ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പിന്റെ 11/06/2020 ലെ ഉത്തരവ് കേരളാ പി. എസ്. സി വഴിയുള്ള അപേക്ഷകളും നിയമനങ്ങൾക്കും ഒറ്റത്തവണ ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ളതാണ്.
ഈ ഉദ്യോഗാർത്ഥികളുടെയും നിയമനശുപാർശ ലഭിച്ചവരുടേയും നിർബന്ധിത ആധാർ വെരിഫിക്കേഷൻ ബഹു സുപ്രീം കോടതി കെ. എസ് പുട്ടസാമി vs യൂണിയൻ ഓഫ് ഇന്ത്യ (2019 10 SCC 1) കേസിലെ വിധിയ്ക്കു വിരുദ്ധമാണെന്ന് ലീഗൽനോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.
കേസിലെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവുപ്രകാരം ഇന്ത്യാ ഗവണ്‍മെന്റിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ള സബ്സിഡി ആനുകൂല്യങ്ങളുടെ വിതരണം, പാൻകാർഡുമായി ബന്ധിപ്പിയ്ക്കൽ എന്നീ ആവശ്യങ്ങള്‍ക്കുമാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആധാർ നിയമത്തിലെ 57-ാം വകുപ്പ് വെട്ടിച്ചുരുക്കുകയും സംസ്ഥാനങ്ങളുടെ ആധാർ ഉപയോഗങ്ങൾ രണ്ട് നിബന്ധനകൾപാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധാർ സ്വമനസ്സാലെ നൽകുന്നതും അതിന്റെ ഉപയോഗം നിയമപിന്തുണയുള്ള ആവശ്യത്തിനു പുറത്തായിരിക്കണം എന്നിവയാണ് ഈ നിബന്ധനകൾ.
സർക്കാരിന്റെ നടപടി മേല്പറഞ്ഞ കോടതിയുത്തരവിന്റെ ലംഘനമാണെന്ന് ശ്രീമതി കല്യാണി മേനോൻ സെൻ നോട്ടീസിലൂടെ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 2017 ലെ കേരള സർക്കാരിന്റെ ഐടി പോളിസി നൽകുന്ന ഉറപ്പിനുകൂടി വിരുദ്ധമാണ് സർക്കാർ നിയമനങ്ങൾക്ക് ആധാർ നിർബന്ധിതമാക്കാനുള്ള നീക്കം എന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.
കൃത്രിമം തടയുന്നത് വ്യക്തിത്വവും സ്വകാര്യതയും അന്തസ്സും ഹനിച്ചുകൊണ്ടാവരുത്. പ്രത്യേകിച്ചും കൃത്യമായ നിയമങ്ങളുടെ അഭാവത്തിൽ.
ഭരണഘടനാ സംവിധാനമെന്ന നിലയിൽ കേരള സർക്കാരും കേരളാ പി. എസ്. സിയും നിയമവ്യവസ്ഥയേയും സുപ്രീംകോടതി വിധികളേയും മാനിച്ചുകൊണ്ട് മേല്പറഞ്ഞ വിജ്ഞാപനം പിൻവലിയ്ക്കാനും ആധാർ പരിശോധന ഒഴിവാക്കി വിഷയത്തിൽ വ്യക്തത വരുത്തുവാനും ലീഗൽ നോട്ടീസ് ആവശ്യപ്പെടുന്നു.
— സ്രോതസ്സ് blog.smc.org.in | Anivar Aravind | Jun 29, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.