ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

വേദനയേയും ചികില്‍സയേക്കുറിച്ചുള്ള വ്യാകുലതയേയും വെള്ളക്കാരനായ ഡോക്റ്റര്‍ തള്ളിക്കളയുന്നു എന്ന് ആരോപണമുന്നയിച്ച ഇന്‍ഡ്യാന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു. ആരോപണത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചതിന് രണ്ടാഴ്ചക്ക് ശേഷം കോവിഡ്-19 കൊണ്ടുണ്ടാവുന്ന സങ്കീര്‍ണ്ണതകളാലാണ് Dr. Susan Moore മരിച്ചത്. Indiana University Health North Hospital (IU North) തന്റെ വേദനയെക്കുറിച്ചും മരുന്ന് ആവശ്യപ്പെട്ടതും Indiana University Health North Hospital (IU North) യിലെ ഡോക്റ്റര്‍മാര്‍ അവഗണിച്ചു എന്ന് ആ വീഡിയോയില്‍ പറയുന്നു. താന്‍ ഡോക്റ്ററായിട്ടുകൂടി കറുത്തവളായതുകൊണ്ടാണ് തന്റെ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടത് എന്ന് അവര്‍ പറഞ്ഞിരുന്നു.

വേദനയുണ്ടായിട്ടും ഡോക്റ്റര്‍മാര്‍ അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു. അവര്‍ക്ക് കൂടുതല്‍ മയക്ക്മരുന്ന് കൊടുക്കുന്നതില്‍ അവര്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നു. “മയക്ക്മരുന്ന് ആസക്തിയുള്ളവളോടെന്ന പോലായിരുന്നു അയാള്‍ എന്നോട് പെരുമാറിയത്. ഞാന്‍ ഒരു ഡോക്റ്ററാണെന്ന് കാര്യം അയാള്‍ക്കറിയാമായിരുന്നു,” ഡോക്റ്റര്‍ സൂസന്‍ മൂര്‍ വീഡിയോയില്‍ പറയുന്നു.

“മരുന്ന് കിട്ടണമെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടെന്നതിന്റെ തെളിവ് നിങ്ങള്‍ കാണിക്കണം. ഇങ്ങനെയാണ് കറുത്തവര്‍ കൊല്ലപ്പെടുന്നത്. നിങ്ങളവരെ വീട്ടിലേക്കയക്കുന്നു. തന്നത്താനെ എന്ത് ചെയ്യണമെന്ന് അവര്‍ക്ക് അറിയുകയുമില്ല.”

facebook.com/susan.moore.33671748

— സ്രോതസ്സ് edition.cnn.com | Dec 25, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ