ലോക വ്യാപാര സംഘടനയുടെ വാക്സിന്‍ പേറ്റന്റ് നിയമങ്ങള്‍ ലഘൂകരിക്കുന്നത് അമേരിക്ക തടയുന്നു

മഹാമാരിയുടെ മരണ സംഖ്യ 25 ലക്ഷം കഴിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍, ബൌദ്ധിക (കുത്തക) സ്വത്ത് അവകാശങ്ങളെക്കുറിച്ചുള്ള കണിശമായ നിയമങ്ങള്‍ ലോകത്തിന് മൊത്തം കോവിഡ്-19 വാക്സിന്‍ ലഭിക്കുന്നതിനെ തടയുകയാണ്. അമേരിക്കയിലെ 4.5 കോടി ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിയിട്ടുണ്ടെന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. അതേ സമയം 130 മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിനേ ലഭിച്ചിട്ടില്ല. ചിലര്‍ ഈ അവസ്ഥയെ “വാക്സിന്‍ വര്‍ണ്ണവെറി” എന്നാണ് വിശേഷിപ്പിക്കുന്നത്. World Trade Organization ല്‍ ഇന്‍ഡ്യയും തെക്കെ ആഫ്രിക്കയും, ജീവന്‍ രക്ഷിക്കുന്ന മരുന്നുകളുടെ വേഗത്തിലുള്ള വിതരണത്തിനായി ബൌദ്ധിക (കുത്തക) സ്വത്ത് അവകാശങ്ങളില്‍ (intellectual property) ഇളവ് വേണമെന്ന 100 ല്‍ അധികം രാജ്യങ്ങളുടെ ആവശ്യത്തെ നയിക്കുന്നു. അത് മരുന്ന് കമ്പനികള്‍ക്ക് അവര്‍ നിര്‍മ്മിക്കുന്ന വാക്സിനുകളില്‍ കുത്തക നിയന്ത്രണം ഇല്ലാതാക്കും. ഇപ്പോള്‍ തന്നെ പൊതുജനത്തിന്റെ പണം ഉപയോഗിച്ചാണ് മരുന്നുകള്‍ കൂടുതലും വികസിപ്പിക്കുന്നത്. എന്നാല്‍ ആ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെ അമേരിക്ക എതിര്‍ക്കുന്നു.

കഴിഞ്ഞ ശരല്‍ക്കാലത്ത് TRIPS എന്ന് വിളിക്കുന്ന നിയമങ്ങളില്‍ താല്‍ക്കാലിക ഇളവ് കൊണ്ടുവരുന്നത് ട്രമ്പ് സര്‍ക്കാര്‍ തടഞ്ഞു. WTOയുടെ Agreement on Trade-Related Aspects of Intellectual Property Rights ആണ് അത്. പ്രധാനപ്പെട്ട യോഗത്തിന് മുമ്പ് അമേരിക്കയുടെ നയം തിരിച്ചാക്കാനായി Public Citizen ല്‍ നിന്നും മറ്റ് സംഘങ്ങളില്‍ നിന്നും ബൈഡന്‍ സര്‍ക്കാരില്‍ വലിയ സമ്മര്‍ദ്ദമാണുണ്ടാകുന്നത്. Public Citizen ന്റെ Global Trade Watch ന്റെ ഡയറക്റ്ററായ Lori Wallach പറയുന്നു:

ലോക വ്യാപാര സംഘടനയുടെ Trade-Related Intellectual Property Agreement ന് നന്ദി. ലോകം മൊത്തമുള്ള രാജ്യങ്ങള്‍ക്ക് അത് വേണം. ശതകോടിക്കണക്കിന് ഡോളര്‍ വാക്സിന്‍ നിര്‍മ്മാണത്തിന് നിക്ഷേപിച്ചിട്ടും WTO നിയമ പ്രകാരം കുത്തക സംരക്ഷണവും കൂടി മരുന്ന് എത്രമാത്രം അവിടെ നിര്‍മ്മിക്കണം എന്ന് തീരുമാനിക്കുന്ന മരുന്ന് കമ്പനികള്‍ക്ക് കൊടുക്കണമെന്നാണ് ആവശ്യം. ഈ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനെ ലോകം മൊത്തമുള്ള രാജ്യങ്ങളെ തടയുന്നതില്‍ വമ്പന്‍ മരുന്ന് കമ്പനികളെ സഹായിക്കുന്ന ബൌദ്ധിക കുത്തകാവകാശ നിയമങ്ങളില്‍ നാം ഇളവുകള്‍ കൊണ്ടുവരണം.

Mustaqeem De Gama സംസാരിക്കുന്നു

ഇത് വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തെന്റെ പരസ്പര ബന്ധം നാം കാണുന്നു. കോവിഡ്-19 അതിനെ fore ലേക്ക് കൊണ്ടുവന്നു. ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി ചില പ്രത്യേക തരത്തിലെ ബൌദ്ധിക കുത്തകാവകാശത്തില്‍ ഇളവുകള്‍ കൊണ്ടുവരണം. നമുക്ക് വാക്സിന്റെ വലിയ കുറവാണുള്ളത്. ബൌദ്ധിക കുത്തകാവകാശത്തില്‍ തെറ്റായ ഉപയോഗം അല്ലാതെ അതിന് വേറൊരു കാരണവും ഇല്ല. ആ വീക്ഷണത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം ആവശ്യപ്പെടുന്നു. ആഗോള തലത്തില്‍ ഈ വാക്സിനുകളുടെ ഫലം കുറഞ്ഞ് വരുകയാണ്. അതുകൊണ്ട് എല്ലാവര്‍ക്കും ഏറ്റവും പെട്ടെന്ന് വാക്സിന്‍ കൊടുക്കണം എന്നതാണ് ശരിയായ കാര്യം.

കുറഞ്ഞ സമയം കൊണ്ട് നമ്മേ സുരക്ഷിതമാക്കത്തക്കവിധം കൂടുതല്‍ ഉല്‍പ്പാദകരെ ഉത്പാദിപ്പിക്കാനും, വ്യാപിപ്പിക്കാനും അനുവദിക്കുക എന്ന വാദമാണ് ഇളവുകള്‍ കൊണ്ടുവരുന്നത്. നമുക്ക് വാക്സിന്‍ ലഭ്യമല്ലെങ്കില്‍ നാം ഇന്ന് ലോകത്ത് കാണുന്ന അസമത്വം തുടരും. ഇന്ന് വരെ കൊടുത്തിരിക്കുന്ന വാക്സിനുകളുടെ 75% ഉം വെറും 10 രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്. അതായത് 130ഓളം രാജ്യങ്ങളില്‍ ഇതുവരെ വാക്സിന്‍ നല്‍കിയിട്ടില്ല എന്നാണ്. അടുത്ത വര്‍ഷങ്ങളില്‍ അവിടെയും വാക്സിന്‍ എത്തും എന്ന് കരുതുന്നു.

AstraZenecaയും Serum Institute of India യും തമ്മിലുള്ള കരാര്‍ ഒരു voluntary license ആണ്. അതിന് ഇളവുകളുടെ കാര്യമില്ല. ഇത്തരത്തിലുള്ള ഏര്‍പ്പാടുകളുടെ പ്രശ്നം, ഒന്നമതായി അവ വളരേറെ രഹസ്യാത്മകമാണ്. രണ്ടാമതായി, കരാറിലെ വ്യവസ്ഥകള്‍ ഉത്പാദകര്‍ക്ക് പരിധി നിശ്ഛയിച്ചിട്ടുണ്ട്. ഉത്പാദിപ്പിക്കുന്നതിന്റെ വ്യാപ്തത്തിലും ഭൂമിശാസ്ത്രപരമായ വിതരണത്തിനും. അതുകൊണ്ട് Serum Institute ഒരു ഉദാഹരണമാണ്.

Johnson & Johnson ഉം അവരുടെ വാക്സിന്‍ കമ്പനി തെക്കെ ആഫ്രിക്കയില്‍ തുടങ്ങി. വീണ്ടും അവര്‍ നിര്‍മ്മിക്കുന്ന വാക്സിന്റെ 9% മാത്രമേ തെക്കെ ആഫ്രിക്കയില്‍ വിതരണം ചെയ്യുന്നുള്ളു. ബാക്കി വേറെവിടേക്കോ പോകുകയാണ്. അതുകൊണ്ട് voluntary licenses നല്ലതാണെങ്കിലും അതിന് പരിമിതമായ scope ഉള്ളു. കോവിഡ്-19 നെ അഭിമുഖീകരിക്കാന്‍ വേണ്ടത് voluntary licenses ലൂടെ കിട്ടില്ല.

അടിവരയിടുന്ന കാര്യം വന്‍തോതില്‍ വികസിപ്പിക്കണം. voluntary licenses കിട്ടിയ കമ്പനികള്‍ വാക്സിന്‍ എത്രമാത്രം നിര്‍മ്മിക്കുന്നു, ആര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നു, എത്ര വിലക്ക് നിര്‍മ്മിക്കുന്നു എന്ന് വ്യക്തമാക്കുന്നതാകണം ഈ ലൈസന്‍സ്. നാം നിര്‍മ്മിക്കുന്ന വാക്സിന്റെ എണ്ണത്തിന് പരിമിതിയുണഅടെങ്കില്‍ അത് വിലയെ ബാധിക്കുമെന്ന് നമുക്കറിയാം. അതിന് ദൌര്‍ലഭ്യതയേയും ബാധിക്കും. ഈ വാക്സിനുകള്‍ വന്‍ തോതില്‍ പൊതുജന ധനസഞ്ചയത്താല്‍ വികസിപ്പിക്കാം എന്നിരിക്കെ ദരിദ്ര രാജ്യങ്ങള്‍ക്കും ഈ വാക്സിനുകള്‍ക്കായി കൂടുതല്‍ വില കൊടുക്കേണ്ടതായി വരുന്നു എന്നാണ് കമ്പോളത്തില്‍ ഇപ്പോള്‍ നാം കാണുന്നത്.

ഈ നയം എല്ലായിടത്തും ബാധകമാണ്. അതുകൊണ്ട് എല്ലാ ലോക വ്യാപാര സംഘടന അംഗങ്ങള്‍ക്കും ഇതിന്റെ ഗുണം എടുക്കുകയും നല്‍കിയിട്ടുള്ള ഇളവുകള്‍ പ്രയോഗിക്കുകയും ചെയ്യാം. അതുകൊണ്ട് ലഭ്യമായ ഏത് വാക്സിനും ഈ പ്രത്യേക ഇളവ് ബാധകമാണ്. വിവേചനമുണ്ടാകരുത് എന്ന് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. അതായത് പ്രത്യേക രാജ്യങ്ങളിലെ ഉത്പാദനകരെ മാത്രം ലക്ഷ്യം വെച്ചിട്ടുള്ളതല്ല.

ഈ ഉത്പാദകര്‍ ലഭ്യമായ സാങ്കേതികവിദ്യ പങ്കുവെക്കുന്നില്ല എന്നതാണ് പ്രശ്നമായത് എന്ന് എനിക്ക് തോന്നുന്നു. അത് വാക്സിനുകള്‍ക്ക് മാത്രം ബാധകമായ കാര്യമല്ല. അത് therapeutics ഉള്‍പ്പടെ വ്യാപകമായ തരം ബൌദ്ധിക സ്വത്ത(കുത്തകാ)വകാശത്തിന് ബാധകമാണ്. ഉദാഹരണത്തിന് diagnostics. വൈറസിന്റെ പരിണാമത്തെ പിന്‍തുടരാനും രേഖപ്പെടുത്താനും track and trace നമുക്ക് കൂടുതല്‍ തരം സാങ്കേതികവിദ്യളിലേക്കുള്ള ലഭ്യത ഉണ്ടാകണം. അതുകൊണ്ട് അത് വാക്സിന്‍ മാത്രമല്ല ഇവിടെ ബാധകമായിരിക്കുനന്ത്. അത് വ്യാപകമായ സീമയിലുള്ള ബൌദ്ധിക കുത്തകാവകാശത്തില്‍ ബാധകമാണ്. പിന്നെ തീര്‍ച്ചയായും കോവിഡ്-19 ന് വേണ്ടി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്കും.

– Moderna പോലുള്ള സ്വകാര്യ കമ്പനികള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്കയുടെ സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ലോകം മൊത്തമുള്ള രാജ്യങ്ങളില്‍ നിന്ന് കമ്പനിയുടെ വാക്സിന്‍ നിര്‍മ്മിക്കാനായി 250 കോടി ഡോളര്‍. വന്‍തോതില്‍ വാങ്ങാമെന്ന് Pfizer ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്.

Jan Schakowsky സംസാരിക്കുന്നു:

കുറച്ച് കാലത്തേക്കാണ് ഇളവ് . ഇപ്പോഴത്തെ വൈറസിനെ നേരിടാന്‍ വേണ്ടി മാത്രം ലക്ഷ്യം വെച്ചിട്ടാണ്. ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ സ്ഥിരമായി മാറ്റുന്നതല്ല അത്. അതുകൊണ്ട് ഇത് പ്രധാന പ്രതികരണമാണ്. രാജ്യങ്ങള്‍ക്ക് അവരുടെ സ്വന്തം വാക്സിനുകളും therapeutics ഉം നിര്‍മ്മിക്കാന്‍ അത് അനുവദിക്കുന്നു. അങ്ങനെ അവര്‍ക്ക് അവരുടെ കാര്യം നോക്കുനനത് ഉറപ്പാക്കുന്നു.

ഈ ബൌദ്ധിക (കുത്തക) അവകാശങ്ങള്‍ ലോകം മൊത്തമുള്ള ജനങ്ങളില്‍ നിന്ന് ലാഭം എടുക്കാനുള്ളതാണെന്ന് നമുക്കറിയാം. അമേരിക്കക്കാരാണ് ഇതിലെ വലിയ നിക്ഷേപകര്‍. ഈ വാക്സിനുകള്‍ വികസിപ്പിക്കാനും ഗവേഷണത്തിനും വേണ്ടി കോടിക്കണക്കിന് ഡോളര്‍ നാം മുടക്കി. എവിടെയുള്ള കോവിഡ് വൈറസായാലും അത് എല്ലായിടത്തേയും ജനത്തിന് ഭീഷണിയാണ് എന്നത് അവര്‍ സമ്മതിക്കുന്നുവെങ്കിലും ഈ ഇളവ് കൊണ്ടുവരുന്നതിനോട് വിശ്വാസമില്ല. മറ്റ് കമ്പനികള്‍ക്ക് അവരുടെ സ്വന്തം മരുന്ന് വികസിപ്പിക്കാം.

ഇത് ഹൃസ്വദൃഷ്ടിയാണ്. അമേരിക്ക ഇപ്പോള്‍ ശരിയായ പക്ഷമല്ല പിടിക്കുന്നത്.

WTO യില്‍ ഇളവിനെ തങ്ങള്‍ പിന്‍തുണക്കുന്നു എന്ന് ഇന്നും തിങ്കളാഴ്ചക്കും ഇടക്ക് അമേരിക്കയുടെ പ്രസിഡന്റ് പറയണം. തീര്‍ച്ചയായും ഞാന്‍ ജോ ബൈഡനേയും കമലാ ഹാരിസിനേയും പിന്‍തുണക്കുന്നു. ലോകത്ത് അത് എല്ലാ വ്യത്യാസങ്ങളും ഉണ്ടാക്കും. സഭയുടെ സ്പീക്കര്‍ Nancy Pelosi ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അത് നമുക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് അവര്‍ പറയുന്നത്. അത് നമ്മുടെ തന്നെ സ്വന്തം താല്‍പര്യവുമാണ്. ടൂറിസത്തില്‍ നാം കൂടുതല്‍ ശതകോടികള്‍ ചിലവാക്കുകയാണ്. നമ്മുടെ വിമാനകമ്പനികളെ സഹായിക്കാന്‍. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാന്‍. നമുക്ക് വൈറസിനെതിരെ സംരക്ഷണമുണ്ടാക്കാനായില്ലെങ്കില്‍, കാരണം നാം അന്തര്‍ദേശീയ സമൂഹത്തെ സഹായിക്കാതിരിക്കുന്നത്, അതെല്ലാം naught ന് വേണ്ടിയാണ്. നൂറുകണക്കിന് ആരോഗ്യ സംഘടനകള്‍, മനുഷ്യാവകാശ സംഘടനകള്‍, ലോകം മൊത്തമുള്ള NGOs എല്ലാം ഈ ഇളവ് അംഗീകരിക്കാനായി അഭ്യര്‍ത്ഥിക്കുകയാണ്.

– ഈ വാക്സിന്‍ നിര്‍മ്മിക്കാനാവില്ല എന്ന് കമ്പനികള്‍ പറയുന്നു. മുമ്പ് AIDSന്റെ കാര്യത്തിലും അങ്ങനെയാണ് പറഞ്ഞിരുന്നത്. എന്നതിപ്പോള്‍ എല്ലായിടത്തും പ്രത്യേകിച്ച് ഇന്‍ഡ്യയിലും നിര്‍മ്മിക്കുന്നുണ്ട്.

Mustaqeem De Gama സംസാരിക്കുന്നു

ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഉത്പാദനത്തിന്റെ ശേഷിയുടെ കാര്യം നോക്കിയാല്‍ ധാരാളം വികസ്വര രാജ്യങ്ങള്‍ക്ക് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. സപ്ലൈ ചെയിന്റെ കാര്യം നോക്കിയാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക മരുന്നുകളും ഉത്പാദിപ്പിക്കുന്നത് വിസ്വര രാജ്യങ്ങളിലാണ്. ആ വീക്ഷണത്തില്‍, വികസ്വര രാജ്യങ്ങളുമായി നിര്‍മ്മാണക്കൂട്ട് പങ്കുവെച്ചാല്‍ അവിടെയുള്ള ഉത്പാദകര്‍ക്ക് അത് നിര്‍മ്മിക്കാനാകും. ലോകാരോഗ്യ സംഘടനക്ക് വാക്സിന്‍ ഉത്പാദകരുടെ ഒരു prequalification പട്ടികയുണ്ട്. വികസ്വര രാജ്യങ്ങളിലുള്ള നിര്‍മ്മാതാക്കളാണ് അതില്‍ കൂടുതലും. എന്തിന് Moderna വികസിപ്പിച്ച mRNA വാക്സിന്‍ പോലും എളുപ്പത്തില്‍ വികസ്വര രാജ്യങ്ങളില്‍ നിര്‍മ്മിക്കാം. മറ്റ് സ്ഥലങ്ങളില്‍ പ്രയോഗിക്കാം. എന്നാല്‍ ഇപ്പോഴത്തെ കോവിഡ്-19 പുതിയതാണ്. എന്നാല്‍ അതിന്റെ ശാസ്ത്ര അടിത്തറയും competence ഉം ഇപ്പോള്‍ വികസ്വര രാജ്യങ്ങളിലുണ്ട്. ആ വീക്ഷണത്തില്‍ അത്തരത്തിലെ ആഖ്യാനം പല സംഘടനകളും തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്.

HIV ഉം AIDS ന്റേയും കാര്യത്തില്‍ നമ്മുടെ ചരിത്രത്തിലെ മോശം അദ്ധ്യായമാണ്. ഇപ്പോഴത്തെ ചരിത്രത്തിലും അതിന്റെ ശേഷിപ്പ് കാണാം. ആ സമയത്ത് TRIPS കരാറിന്റെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് ഉത്പാദിപ്പിക്കാനാകുമായിരുന്നു. അതുപോലൊന്നാണ് നാം നിര്‍ദ്ദേശിക്കുന്നത്. മരുന്ന് നിര്‍മ്മിക്കാനാകാത്ത രാജ്യങ്ങള്‍ക്ക് അതുള്ള രാജ്യങ്ങളില്‍ നിന്ന് അത് ഇറക്കുമതി ചെയ്യാനാകും. ഈ സംവിധാനം ഇപ്പോള്‍ രാജ്യങ്ങള്‍ക്ക് ലഭ്യമാണ്. എന്നിരുന്നാലും മഹാമാരിയുടെ വലിപ്പം വെച്ച് അത് എല്ലാവരേയും ബാധിക്കും എന്ന് നമുക്ക് തോന്നുന്നു. അതുകൊണ്ട് ഈ ഇളവുകള്‍ എളുപ്പം ലഭ്യമാകില്ല. ആ വീക്ഷണത്തില്‍ HIV, AIDS ന്റേയും മറ്റ് മഹാമാരികളുടേയും ചരിത്രം നോക്കുമ്പോള്‍ ഇത് അഭിമുഖീകരിക്കുന്നതിലെ ഏക വഴി ആഗോളമായി വാക്സിനുകള്‍ വ്യാപകമാക്കുക മാത്രമാണ് എന്നത് വളരെ വ്യക്തമാണ്. എല്ലാവരേയും ഏറ്റവും വേഗം വാക്സിന്‍ കുത്തിവെക്കുക.

അപകട സാദ്ധ്യത ആരോഗ്യ വശം മാത്രമല്ല. ദാരിദ്ര്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന വശങ്ങളുമുണ്ട്. ധാരാളം ആളുകളെ സുരക്ഷിതത്വമില്ലാത്തതിലേക്ക് എത്തിയിരിക്കുന്നു. ലോക്ഡൌണ്‍ നീളുന്നതിന് അനുസരിച്ച് ആളുകള്‍ പട്ടിണിയില്‍ കഴിയുന്നതും ദാരിദ്ര്യ നില വര്‍ദ്ധിക്കുന്നതും നീളും.

– ഈ മാസം ആദ്യം സംഘടനയുടെ നേതൃത്വം വഹിക്കാനായി ആദ്യത്തെ ആഫ്രിക്കന്‍ പൌരന്‍, ആദ്യത്തെ സ്ത്രീയെ WTO നിയോഗിച്ചു.

ആദ്യത്തെ സ്ത്രീ, ആദ്യത്തെ ആഫ്രിക്കാരന്‍ ആയി ഈ സംഘടനയെ നയിക്കുന്ന അവര്‍ക്ക് വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് sensitivities ഉണ്ട്. ഈ സമയത്ത് ഈ സംഘടനയെ നയിക്കാന്‍ ഇവരേക്കാള്‍ മെച്ചപ്പെട്ട മറ്റൊരാളും ഇല്ല. ഒരു ഫലം ഉണ്ടാകാനായി അംഗങ്ങളുമായി സൃഷ്ടിപമായ പ്രവര്‍ത്തി ചെയ്യാമെന്ന് ഇതിനകം തന്നെ അവര്‍ അറിയിച്ചിട്ടുണ്ട്. നമുക്ക് ജീവന്‍ രക്ഷിക്കാനായി ഏറ്റവും വേഗം തന്നെ ഒരു ഫലത്തില്‍ എത്തിച്ചേരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഗണിക്കുകയും മരുന്ന് കമ്പനികള്‍ പോലെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുപരിയായി പ്രവര്‍ത്തിക്കുമെന്നും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Jan Schakowsky പറയുന്നു:

അമേരിക്കയുടെ പ്രസിഡന്റിനുള്ള ഒരു കത്തുണ്ട്. അതില്‍ കോണ്‍ഗ്രസ് പ്രതിനിധികളുടെ ഒപ്പ് കിട്ടിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെ നേതൃത്തിന്റെ പ്രാധാന്യം സര്‍ക്കാരിലെ ധാരാളം വ്യക്തികള്‍ അടിവരയിടുന്നുണ്ട്.

മരുന്ന കമ്പനികളുടെ ഒരു വക്കീലിന്റെ അഭിപ്രായം ഞങ്ങള്‍ കണ്ടു. അദ്ദേഹം പറയുന്നത്, ഇത് അവര്‍ ചെയ്യാത്തത് അവരുടെ ഹൃദയ നന്മകൊണ്ടല്ല. അവര്‍ അത് ചെയ്യണമെന്ന് പറയുന്നത് അവര്‍ക്ക് ഗുണം കിട്ടുന്നതുകൊണ്ടാണ് എന്നാണ്. പല വഴിയിലും അത് തെറ്റാണ്, അമേരിക്കക്കാരെ അപകടത്തിലാക്കുന്നത്.

അതുകൊണ്ട് ഞങ്ങള്‍ സമ്മര്‍ദ്ദം തുടര്‍ന്നും ചെലുത്തുകയാണ്. കാരണം സമയം നഷ്ടപ്പെടുകയാണ്. വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്സിനുകളും മരുന്നുകളും എത്തിച്ചില്ലെങ്കില്‍ എത്ര പണം നാം ചിലവഴിത്താലും നാം തുടര്‍ന്നും അപകടത്തിലായിരിക്കും.
_________

Mustaqeem De Gama
counselor at the South African Permanent Mission to the World Trade Organization.
Jan Schakowsky
Democratic congressmember representing the 9th District of Illinois. She is the senior chief deputy whip and chair of the Consumer Protection and Commerce Subcommittee.

— സ്രോതസ്സ് democracynow.org | Feb 25, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )