അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു

30,000 ഓളം പേര്‍ കൊല്ലപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്ത അമേരിക്കയുടെ പിന്‍തുണയുള്ള രക്തരൂക്ഷിതമായ ഏകാധിപത്യം സ്ഥാപിച്ച 1976 ലെ പട്ടാള അട്ടിമറിയുടെ 45ാം വാര്‍ഷികം രേഖപ്പെടുത്താനായി അര്‍ജന്റീനയിലെ Buenos Aires ല്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. Families of the Disappeared and Detained for Political Reasons ന്റെ പ്രസിഡന്റാണ് Lita Boitano.

“മറ്റൊരു കാലത്തും ഇല്ലാത്തത് പോലെ എന്റെ കുട്ടികളെ ഇത്രയേറെ അടുത്ത് അനുഭവിച്ച വര്‍ഷമായിരുന്നു ഈ വര്‍ഷം. അപ്രത്യക്ഷമായ 30,000 ല്‍ എന്റെ കുട്ടികളും ഉണ്ട്. പേരില്ലാത്ത ആ സംഘത്തിന്റെ ഭാഗമായിരുന്നു അവര്‍. 10,000 ല്‍ അധികം രാഷ്ട്രീയ തടവുകാര്‍. വംശഹത്യയുടെ ഏകാധിപത്യത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു, Lita Boitano പറയുന്നു”.

അര്‍ജന്റീനയിലെ Isabel Perón ന്റെ സര്‍ക്കാരിനെ മാര്‍ച്ച് 24, 1976 ന് അട്ടിമറിക്കാന്‍ അട്ടിമറിയുടെ ആസൂത്രകരുമായി അമേരിക്ക നേരിട്ട് ബന്ധപ്പെട്ടിരുന്നു എന്നതിന്റെ പുതിയ രേഖകള്‍ National Security Archive പുറത്തുവിട്ടു. പുറത്തുവിട്ട രേഖകള്‍ പ്രകാരം CIA ഡയറക്റ്റര്‍ ആയിരുന്ന George H.W. Bush അന്നത്തെ പ്രസിഡന്റായ Gerald Ford നോട് ഒരു അട്ടിമറി “സാദ്ധ്യമാണ്” എന്ന് അത് സംഭവിക്കുന്നതിന് രണ്ടാഴ്ച മുമ്പ് റിപ്പോര്‍ട്ട് കൊടുത്തു എന്ന് കാണാം. തങ്ങള്‍ പുതിയ ഭരണകൂടത്തെ അംഗീകരിക്കുമെന്ന് അര്‍ജന്റീനയുടെ സൈന്യത്തോട് അമേരിക്കയുടെ സര്‍ക്കാര്‍ മുമ്പേ തന്നെ പറഞ്ഞു. ഒരു അട്ടിമറി, “ദീര്‍ഘകാലത്തേക്ക് അഭൂതപൂര്‍വ്വമായ ഗൌരവമുള്ള ഒരു സൈനിക ഭരണ”ത്തിലേക്ക് നയിക്കുമെന്ന് ആ സമയത്ത് State Department സ്വകാര്യമായി സമ്മതിച്ചിരുന്നു. 1983 വരെ അമേരിക്കയുടെ പിന്‍തുണയുള്ള പട്ടാള ഭരണം അര്‍ജന്റീനയില്‍ നിലനിന്നു.

— സ്രോതസ്സ് democracynow.org | Mar 25, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )