2015 ഒക്റ്റോബറില്‍ അതിരില്ലാ ഡോക്റ്റര്‍മാരുടെ (Doctors Without Borders) അഫ്ഗാനിസ്ഥാനിലെ Kunduz എന്ന സ്ഥലത്തെ ആശുപത്രിയില്‍ ബോംബാക്രമണം നടത്തിയ കുറഞ്ഞത് ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാരെയെങ്കിലും administrative ശിക്ഷക്ക് വിധേയരാക്കി എന്ന് പെന്റഗണ്‍ പറഞ്ഞു. ആ ആക്രമണത്തില്‍ 42 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഈ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ചിട്ടില്ല. ആക്രമണം ഒരു അപകടമായിരുന്നു എന്നാണ് പെന്റഗണ്‍ ഇപ്പോഴും പറയുന്നത്. “കൊല്ലാനും നശിപ്പിക്കാനും എന്ന ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ആക്രമണം എന്ന് ആശുപത്രിക്കകത്തെ കാഴ്ചയില്‍ നിന്ന് മനസിലാകും,” എന്നാണ് എന്നാല്‍ Doctors Without Borders ന്റെ റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തണമെന്ന് Human Rights Watch ആവശ്യപ്പെട്ടു. ഇതൊരു യുദ്ധക്കുറ്റമായേക്കാം എന്ന് Doctors Without Borders പറയുന്നു.
— സ്രോതസ്സ് democracynow.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.