മുഖതിരിച്ചറിയല്‍ “നിലനില്ക്കാന് പാടില്ലാത്ത വിധം അപകടകരമാണ്” എന്ന് പറയുന്ന സംഘം അത് ഇല്ലാതാക്കണം എന്ന് ആവശ്യപ്പെട്ടു. 20 ല്‍ അധികം മനുഷ്യാവകാശ സംഘടനകള്‍ മുഖ തിരിച്ചറിയലിനെതിരെയുള്ള അവരുടെ സമരം വ്യാപിപ്പിക്കുകയാണ്. സര്‍ക്കാരിന്റേയും നിയമപാലകരുടേയും മാത്രമല്ല സ്വകാര്യ മേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഈ സാങ്കേതികവിദ്യയുടെ ഉപയോഗം നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സംഘം ചേരാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും, മുന്‍നിര തൊഴിലാളികളെ ശല്യപ്പെടുത്തുകയും ചൂഷണം ചെയ്യുകയും, സ്വകാര്യ ബയോമെട്രിക് വിവരങ്ങള്‍ അപകടത്തിലാഴ്ത്തുകയും, നിലനില്‍ക്കുന്ന പക്ഷപാതങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് Uber Eats, Amazon, Apple തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ നടത്തിയ ദുരുപയോഗങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അവര്‍ എഴുതിയ കത്തില്‍ പ്രസ്താവിക്കുന്നു. രഹസ്യാന്വേഷണത്തിന്റെ ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും അപകടകരമായ രൂപമാണ് മുഖ തിരിച്ചറിയല്‍. അതിന്റെ സ്വകാര്യമേഖലയുടേയും സര്‍ക്കാരിന്റേയും ഉപയോഗം കറുത്തവരേയും ഇരുണ്ട തൊലിയുള്ളവരേയും ഇപ്പോള്‍ തന്നെ കൂടിയ അറസ്റ്റ് തോതും, ജയില്‍ശിക്ഷയും വഴി രാഷ്ട്രത്തിന്റെ അക്രമത്തിന് ഇരകളാക്കുന്നു എന്ന് നമുക്കറിയാം.
— സ്രോതസ്സ് fightforthefuture.org | Apr 14, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.