Texas A&M University യിലെ Department of Electrical and Computer Engineering ന്റെ ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ഒരു പരീക്ഷണ സംവിധാനത്തില്‍ വളരെ ഉയര്‍ന്ന ചൂട് ഒരു സെക്കന്റില്‍ കുറഞ്ഞ സമയത്തേക്ക് പോലും SARS-CoV-2 ന് മേല്‍ പതിപ്പിച്ചാല്‍ വൈറസ് നശിക്കുമെന്ന് കണ്ടെത്തി. പിന്നീട് ആ വൈറസുകള്‍ക്ക് മറ്റൊരു മനുഷ്യനെ ആക്രമിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ഒരു ഉരുക്ക് കുഴലിലൂടെ കടന്ന് പോകുന്ന കൊറോണ വൈറസ് അടങ്ങിയ ലായിനിയെ ആണ് ഉന്നത ഊഷ്മാവില്‍ ചൂടാക്കുന്നത്. പെട്ടെന്ന് തന്നെ അതിനെ തണുപ്പിക്കുന്നു. ലായിനിയെ 72 ഡിഗ്രി സെല്‍ഷ്യസ് വരെ അര സെക്കന്റ് ചൂടാക്കിയാല്‍ അത് വൈറസ് titer കുറക്കുകയോ വൈറസിന്റെ അളവ് ലായിനിയില്‍ ഒരു ലക്ഷം മടങ്ങ് കുറക്കുകയോ ചെയ്യും. അത് വൈറസിനെ നിര്‍വ്വീര്യമാക്കുന്നതിന് പര്യാപ്തമാണ്.
— സ്രോതസ്സ് Texas A&M University | Apr 27, 2021
[ഇത് പരീക്ഷണ ഘട്ടത്തിലാണ്. അതില്‍ നിന്ന് പ്രായോഗികമായി ഉപയോഗിക്കാവുന്ന ഉപകരണം കണ്ടുപിടിക്കണം. അല്ലാതെ സ്വന്തം ഇഷ്ടത്തിന് കുറച്ച് ചൂട് വെച്ചാല്‍ വൈറസ് ഇല്ലാതാവില്ല. ശാസ്ത്രീയമായി തെളിയച്ച ഉപകരണങ്ങളോ രീതികളോ ഔദ്യോഗികമായി വന്നശേഷമേ നമുക്കത് ഉപയോഗിക്കാനാകൂ.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.