1000 നദികളില്‍ നിന്നാണ് ആഗോള നദീ പ്ലാസ്റ്റിക് മലിനീകരണം കടലിലേക്കെത്തുന്നത് എന്ന് Science Advances നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറച്ച് വലിയ ഭൂഖണ്ഡ നദികള്‍ നടത്തുന്ന ഉദ്‌വമനത്തേക്കാള്‍ വളരേധികം ചെറുതും ഇടത്തരവുമായ നദികള്‍ പ്ലാസ്റ്റിക് സമുദ്രത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഈ 1000 നദികള്‍ വീതി, ഒഴുക്ക്, സമുദ്ര ഗതാഗതം, നഗരവല്‍ക്കരണം തുടങ്ങിയ വ്യത്യസ്ഥ സ്വഭാവങ്ങളുള്ളതാണ്. നദികളില്‍ നിന്ന് സമുദ്രത്തിലെത്തുന്ന ചവറുകളുടെ അളവ് കുറക്കാനായി വിശാലമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഈ നദികളില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഈ നദികള്‍ പ്രതിവര്‍ഷം 8 ലക്ഷം മുതല്‍ 27 ലക്ഷം ടണ്‍ മാലിന്യങ്ങളാണ് കടലിലേക്ക് എത്തിക്കുന്നത്. ചെറിയ നഗര നദികളാണ് ഏറ്റവും മലിനീകരണമുണ്ടാക്കുന്നത്.
— സ്രോതസ്സ് theoceancleanup.com | 30 Apr 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.