കൊല ചെയ്യപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക Berta Cáceres അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു എന്ന് ഹൊണ്ടോറസിലെ വിരമിച്ച ഒരു സൈനികന്‍ പറഞ്ഞു. “Berta Cáceres സൈന്യത്താല്‍ വധിക്കപ്പെട്ടതാണെന്ന് 100% ഉറപ്പാണ്” എന്ന് Guardian നോട് First Sergeant Rodrigo Cruz പറഞ്ഞു. Agua Zarca അണക്കെട്ടിനായുള്ള സമരത്തിന്റെ പേരില്‍ Goldman Environmental Prize ജേതാവായ ആദിവാസി Lenca നേതാവായിരുന്നു ബര്‍ട്ട കാസറസ്. മാര്‍ച്ച് 3 ന് അവരെ ഹൊണ്ടോറസിലെ La Esperanza യിലെ വീട്ടില്‍ വെച്ച് വെടിവെച്ച് കൊന്നു. Inter-Institutional Security Force (Fusina) എന്ന ഒരു സൈനിക പോലീസ് യൂണിറ്റ് Cáceres ന്റെ പേര് ഉള്‍പ്പെട്ട പട്ടിക വിതരണം ചെയ്തിരുന്നു. ആ യൂണിറ്റിലെ 300 പേര്‍ക്ക് അമേരിക്കന്‍ പട്ടാളവും FBI ഏജന്റുമാരും കഴിഞ്ഞ വര്‍ഷം പരിശീലനം കൊടുത്തു. 5 പേരെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. അതില്‍ ഒരാള്‍ സേവനമനുഷ്ടിക്കുന്ന ഹൊണ്ടോറസിലെ സൈനിക മേജര്‍ ആണ്.
— സ്രോതസ്സ് democracynow.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.