അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് $75300 കോടി ഡോളറിന്റെ പ്രതിരോധ ബഡ്ജറ്റിനായുള്ള സമ്മര്‍ദ്ദം നേരിടുകയാണ് പ്രസിഡന്റ് ബൈഡന്‍. അതില്‍ കൂടുതലും പോകുന്നത് പെന്റഗണിലേക്കാണ്. 2020 ല്‍ അമേരിക്കയിലെ അഞ്ച് ആയുധ കരാറുകാരുടെ CEO മാരും ഉന്നത ഉദ്യോഗസ്ഥരും വമ്പന്‍ പണം നേടി എന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു.
Center for International Policy (CIP) പുറത്തിറക്കിയ Executive Excess: CEO Compensation in the Arms Industry, 2020 എന്ന റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത് William D. Hartung ഉം Leila Riazi ഉം ആണ്.
സൈനികരുടെ ആവശ്യത്തിനാണ് ഇത്രയേറെ പണം എന്ന് പറയുമ്പോഴും പെന്റഗണിന്റെ ബഡ്ജറ്റിന്റെ പകുതിയോളം പണം Lockheed Martin, Boeing, General Dynamics, Raytheon Technologies, Northrop Grumman എന്നീ കമ്പനികള്‍ക്കും ആയിരക്കണക്കിന് സ്വകാര്യ കരാറുകാര്‍ക്കും വേണ്ടിയാണ് ചിലവാക്കിയിരിക്കുന്നത്.
ഏറ്റവും മുകളിലത്തെ അഞ്ച് ആയുധ നിര്‍മ്മാണ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് $15000 കോടി ഡോളറിന്റെ പെന്റഗണ്‍ കരാറുകള്‍ 2020 സാമ്പത്തിക വര്‍ഷം കിട്ടിയിരുന്നു.
— സ്രോതസ്സ് commondreams.org | Jessica Corbett | May 04, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.