എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

അദ്ധ്യാപനം പൊതുവെ ഒരു ആകര്‍ഷകമായ തൊഴിലല്ല. എന്നാല്‍ പ്രാഥമിക വിദ്യാലയ അദ്ധ്യാപകരെക്കാള്‍ നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ്. 2014 ലെ Bureau of Labor Statistics വിവര പ്രകാരം നഴ്സറി സ്കൂള്‍ അദ്ധ്യാപകന് കിട്ടുന്ന ശരാശരി ശമ്പളം $28,120 ഡോളറാണ്. അതേ സമയത്ത് പ്രാഥമിക വിദ്യാലയ അദ്ധ്യാപകര്‍ക്ക് $56,830 ഡോളര്‍ കിട്ടുന്നു. 34% നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ സഹായ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക വിദ്യാലയ അദ്ധ്യാപകരില്‍ അത് 13% ആണ് എന്ന് UC Berkeley റിപ്പോര്‍ട്ട് പറയുന്നു. എന്നിട്ടും നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ഇക്കാര്യം തുറന്ന് പറയാന്‍ തയ്യാറാകാത്തത് ജോലി നഷ്ടപ്പെടും എന്ന ഭീതിയുള്ളതിനാലാണ്.

— സ്രോതസ്സ് thinkprogress.org | 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

#classwar

ഒരു അഭിപ്രായം ഇടൂ