റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്

ഝാര്‍ഘണ്ട് സര്‍ക്കാര്‍ 2016 – 2018 കാലത്ത് തെറ്റായത് എന്ന് പ്രഖ്യാപിച്ച റേഷന്‍ കാര്‍ഡുകളില്‍ 90% ഉം ശരിക്കുള്ള വീട്ടുകാരുടേതാണെന്ന് Abdul Latif Jameel Poverty Action Lab നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇല്ലാതാക്കിയ ആ കാര്‍ഡുകളില്‍ 56% ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഇനിയും അടുത്ത ഘട്ടം മഹാ റദ്ദാക്കല്‍ പരിപാടി നടത്താന്‍ പോകുകയാണെന്ന് ഝാര്‍ഘണ്ട് സര്‍ക്കാര്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ പുതിയ പഠനം വന്നത്.

ചില കണക്കില്‍ പട്ടിണിയും സബ്സിഡിയുള്ള ആഹാര ധാന്യങ്ങള്‍ ലഭ്യമല്ലാത്തതും കാരണം ഝാര്‍ഘണ്ഡില്‍ 2015 – 2019 കാലത്ത് 23 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്റ്റോബര്‍ 2017 ല്‍ മരിച്ച Simdega ജില്ലയിലെ 11-വയസായ ഒരു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ മാസങ്ങളായി റദ്ദാക്കപ്പെട്ടിരുന്നു എന്നത് Scroll.in റിപ്പോര്‍ട്ട് ചെയ്ത ഒരു കേസ് ആണ്. പട്ടിണി മരണമാണെന്ന ആരോപണത്തെ തുടര്‍ന്ന് 65-വയസായ മനുഷ്യന്റെ ഓട്ടോപ്സി ചെയ്യണമെന്ന് Latehar ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ നിര്‍ദ്ദേശം നല്‍കി.

ലക്ഷക്കണക്കിന് റേഷന്‍ കാര്‍ഡുകള്‍ അസാധുവാണെന്ന് 2017 ല്‍ Bharatiya Janata Party നയിച്ച സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അവയെല്ലാം “വ്യാജമാണ്” എന്നായിരുന്നു അവകാശവാദം. എല്ലാ റേഷന്‍ കാര്‍ഡുകളും ആധാറുമായി ഏപ്രില്‍ 5, 2017 ന് അകം ബന്ധിപ്പിച്ചില്ലെങ്കില്‍ അവ “null and void” ആകും എന്ന് പ്രഖ്യാപിച്ചിരുന്നു. ആധാര്‍ നമ്പര്‍ കൊടുക്കാത്തതിനാല്‍ ഈ ഉത്തരവ് കാരണം 11 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി എന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞു. ആ സംഖ്യ പിന്നീട് പുതുക്കി 6.96 ലക്ഷമാക്കി.

പഠനം നടത്തിയത് സാമ്പത്തിക ശാസ്ത്രജ്ഞരായ Karthik Muralidharan, Paul Niehaus, Sandip Sukhtankar ആണ്. 2016 – 2018 കാലത്തെ ഝാര്‍ഘണ്ഡിലെ ക്രമമില്ലാതെ തെരഞ്ഞെടുത്ത 10 ജില്ലകളിലെ റേഷന്‍ കാര്‍ഡുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഈ പത്തു ജില്ലകളിലെ 1.44 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ നീക്കം ചെയ്തു എന്ന് അതില്‍ കണ്ടെത്തി.

റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളുടെ 10% വീടുകളെ കണ്ടെത്താനായില്ല. അത്തരത്തിലെ വീടുകള്‍ “ഗുണഭോക്താക്കളുടെ ഏകദേശം 3% വരും” എന്ന് പഠനം പറയുന്നു.

വികസന സാമ്പത്തിക ശാസ്ത്രജ്ഞനും Ranchi University സന്ദര്‍ശക പ്രൊഫസറും ആയ Jean Drèze ന്റെ അഭിപ്രായത്തില്‍ റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. “ഝാര്‍ഖണ്ഡില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കുന്നതിന്റെ criteria ഗൂഢമായതാണ്. അതിന് സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലാത്ത ഈ പ്രവര്‍ത്തി മൊത്തത്തില്‍ കൂടുതല്‍ എതിര്‍ക്കേണ്ടതാണ്,” അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യയിലെ പൊതുവിതരണ വ്യവസ്ഥയില്‍ ആധാര്‍ ഉണ്ടാക്കിയ തടസത്തെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍, Scroll.in ന്റെ Identity Project സീരീസിലേതുള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍, ഒക്കെ എണ്ണമറ്റ റിപ്പോര്‍ട്ടുകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ സമയത്തും റേഷന്‍ കടയില്‍ പോകുമ്പോള്‍ സംസ്ഥാനങ്ങളിലെല്ലാം ദരിദ്രര്‍ അവരുടെ വിരലടയാളം സ്കാന്‍ ചെയ്യുന്നതില്‍ കഷ്ടപ്പെടുകയാണ്. സ്കാനിങ്ങ് യന്ത്രത്തിന് കണ്ടെത്താനാകാത്ത വിധം മിക്കവരുടേയും വിരലടയാളങ്ങള്‍ തേഞ്ഞ് പോയിരിക്കുന്നു. മിക്കപ്പോഴും ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെടുന്നു. ഫലം എന്തെന്നാല്‍ National Food Security Act പ്രകാരം ജനത്തിന് അവകാശപ്പെട്ട ആഹാരവസ്തുക്കള്‍ അവര്‍ക്ക് ലഭ്യമല്ലാതെയാകുന്നു.

— സ്രോതസ്സ് headlines.scroll.in | 20 Feb 2020

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )