ഏറ്റവും കുറവ് ലോഹങ്ങള്‍ (ഘന മൂലകങ്ങള്‍) ഉള്ള ഒരു നക്ഷത്രത്തെ ഗവേഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 7,500 പ്രകാശ വര്‍ഷം അകലെ ആകാശഗംഗയുടെ haloയില്‍ ആണ് ഈ നക്ഷത്രം. Lynx എന്ന നക്ഷത്ര രാശിയുടെ ദിശയില്‍ ഇതിനെ കാണാം. ഈ നക്ഷത്രം ഇപ്പോഴും Main Sequence ല്‍ ഉണ്ട്. മിക്ക നക്ഷത്രങ്ങളുടെ അവയുടെ ജീവിത കാലത്ത് കൂടുതല്‍ സമയവും ചിലവാക്കുന്നത് ഈ സ്ഥിതിയിലാണ്. കേന്ദ്രത്തിലെ ഹൈഡ്രജന്റെ സംയോജനമാണ് ഈ നക്ഷത്രങ്ങളുടെ ഊര്‍ജ്ജ സ്രോതസ്. അവയുടെ ഉപരിതല താപനിലയും പ്രകാശവും താരതമ്യേനെ സ്ഥിരമാണ്. അവക്ക് കുറവ് ദ്രവ്യമേയുള്ളു. സൂര്യന്റെ 0.7 മടങ്ങിന് സമീപം. ഉപരിതല താപനില 400 ഡിഗ്രി കൂടുതലാണ്. Roque de los Muchachos Observatory (Garafía, La Palma) ലെ Gran Telescopio Canarias (GTC) ഉപയോഗിച്ച് OSIRIS (Optical System for Imaging and low-intermediate-Resolution Integrated Spectoscopy) വഴി കിട്ടിയ വര്‍ണ്ണരാജിയില്‍ നിന്നാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്.
— സ്രോതസ്സ് Instituto de Astrofísica de Canarias (IAC) | Jan 31, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.