ക്രോമിലെ ഗൂഗിളിനെ നീക്കം ചെയ്യുക

ഗൂഗിള്‍ ക്രോമില്‍ നിന്ന് മാറുന്നത് ആണ് De-Googling ചെയ്യുന്നതിനേക്കാള്‍ എളുപ്പം. bookmarks, history, extensions എന്നിവയുടെ വലിയ ഉപയോക്താവല്ല ഞാന്‍. അവ എന്നെ ബന്ധനസ്ഥനാക്കുന്നില്ല. ഡസ്ക്ടോപ്പില്‍ Ephemeral നോടൊപ്പം (എന്റെ default ആയി) Epiphany/GNOME Web എന്റെ പ്രധാന “ശരിക്കുള്ള ബ്രൌസര്‍”.

elementary OS ന് വേണ്ടി ഞാന്‍ വികസിപ്പിച്ച Ephemeral ലഘുവായ സ്വകാര്യത ബ്രൌസര്‍ ആണ്. അതിനെ ഞാന്‍ വളര്‍ത്തി default ആയി മാറ്റി. ഒരു പ്രധാന കാര്യം എന്നത് നിങ്ങളുടെ ശരിക്കുള്ള ബ്രൌസറിനകത്ത് നിങ്ങള്‍ക്ക് ഒരു ക്ലിക്കിലൂടെ സൈറ്റുകള്‍ ചാടിക്കാം. Epiphanyയില്‍ ഞാന്‍ അത് സാധാരണയായി കൊടുക്കും. അതുകൊണ്ട് അത് വ്യക്തമായ തെരഞ്ഞെടുപ്പാണ്.

എന്നിരുന്നാലും ചില സൈറ്റുകള്‍ Ephemeral ലിലോ Epiphany യിലോ നന്നായി പ്രവര്‍ത്തിക്കില്ല. (സാധാരണ അത് അനാവശ്യമായ user agent sniffing കാരണമായിരിക്കും). അതിനായി ഫയര്‍ഫോക്സ് ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഡസ്ക്ടോപ്പിലെ ഫയര്‍ഫോക്സ് ശരിക്കും നല്ലതാണ്. Firefox Sync നെ Epiphany പിന്‍തുണക്കുന്നതുകൊണ്ട് ആവശ്യത്തിനനുസരിച്ച് അവ തമ്മില്‍ മാറുന്നത് വളരെ എളുപ്പമായി. ക്രോം അടിസ്ഥാനമായ എഞ്ജിനുകളില്‍ വെബ് development ടെസ്റ്റ് ചെയ്യാനായി ചിലപ്പോള്‍ ഞാന്‍ ക്രോമിയം ഇന്‍സ്റ്റാള്‍ ചെയ്യും. ശരിക്കുള്ള ബ്രൌസിങ്ങിന് ഞാന്‍ അത് ഉപയോഗിക്കുന്നില്ല.

മൊബൈലില്‍

ദീര്‍ഘ കാലമായി, ക്രോം ആണ് അന്‍ഡ്രോയിഡില്‍ എനിക്ക് ഇഷ്ടപ്പെട്ട ബ്രൌസര്‍. scrolling physics (ഫയര്‍ ഫോക്സ് ചെയ്യുന്നത് പോലെ), ചോദ്യം ചെയ്യപ്പെടുന്ന പണമുണ്ടാക്കല്‍ പ്രോത്സാഹനം, അല്ലെങ്കില്‍ ഞാന്‍ ശ്രദ്ധിക്കാത്ത ധാരളം features കാരണം non-native ആയി മറ്റുള്ളവര്‍ കരുതുന്നു.

എന്നിരുന്നാലും Androidയിലെ Firefox കഴിഞ്ഞ കുറച്ച് മാസങ്ങളായി leaps and bounds. കൂടുതല്‍ മെച്ചമായി. beta testing ലെ പതിപ്പ് പൂര്‍ണ്ണമായും പുതുക്കിപ്പണിതു. അത് excellent. എന്റെ ഫോണില്‍ ഞാന്‍ അതിലേക്ക് മാറി. പിന്നീടൊരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല. desktop Firefox ( Epiphany!) ഉം ആയി അതിനെ sync ചെയ്യുന്നത് എല്ലാ ജോലിയും നന്നായി ഒന്നിച്ച് കൊണ്ടുപോകാനായി.

നിങ്ങളുടെ ബ്രൌസറിന്റെ ഗൂഗിള്‍നീക്കംചെയ്യല്‍ എന്തുകൊണ്ട് കാര്യമാണ്

ഒരു വെബ് ബ്രൌസറായി ക്രോം നന്നായി പ്രവര്‍ത്തിക്കുന്നെങ്കില്‍ എന്തിന് അതിനെ മാറ്റണം? വ്യക്തിപരമായി ബ്രൌസര്‍ എഞ്ജിന്‍ വൈവിദ്ധ്യം (വെബ്ബിനെ അത് മെച്ചപ്പെടുത്തുന്നു) കാരണമാണ്. അത് ഗൂഗിള്‍ ശേഖരിക്കുന്ന ഡാറ്റയുടെ വ്യാപ്തിയും ആ ഡാറ്റാ ശേഖരണത്തിന് ബ്രൌസര്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്ന പ്രോത്സാഹനവും കുറക്കുന്നു.

ബ്രൌസര്‍ എഞ്ജിന്‍ വൈവിദ്ധ്യം

ആശ്രിതത്വമില്ലാത്ത ധാരാളം ബ്രൌസറുകളുണ്ടെങ്കില്‍ വെബ്ബ് അതിന്റെ ഏറ്റവും നല്ല സ്ഥിതിയിലായിരിക്കും. മല്‍സരവും കണ്ടുപിടുത്തവും ഉണ്ടെങ്കില്‍ അതായിരിക്കും നമുക്ക് കിട്ടുക. പ്രമുഖമായ ഒറ്റ ഒരു ബ്രൌസര്‍ എഞ്ജിന്‍ ഉണ്ടായിരുന്നപ്പോള്‍ വെബ്ബില്‍ എന്ത് ചെയ്യാം ചെയ്യാന്‍ പാടില്ല എന്നത് അതിന്റെ അധികാരത്തിലുള്ള കമ്പനി ഭരിക്കും. പ്രോഗ്രാമര്‍മാര് ആ എഞ്ജിനെ മാത്രം ലക്ഷ്യം വെച്ച് ജോലി ചെയ്യും. വര്‍ഷങ്ങളോളം Internet Explorer നോടും ഇതേ നയമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത് എന്ന് പ്രായമുള്ള ആളാണെങ്കില്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും.

ക്രോമുമായി ബന്ധപ്പെട്ട ചില തെറ്റുകള്‍ നാം ഇന്ന് കാണുന്നുണ്ട്. ഇന്നത്തെ മിക്ക ബ്രൌസറുകളും ഗൂഗിളിന്റെ ക്രോമില്‍ മാറ്റം വരുത്തിയുണ്ടാക്കിയതാണ്. (നിങ്ങള്‍ എങ്ങനെ കാണുന്നു എന്നതിന് അനുസരിച്ച് സാങ്കേതികമായി Blink ഓ Chromium ഓ). Opera, Brave, Microsoft Edge, ഉള്‍പ്പടെ നിങ്ങള്‍ കേട്ടിട്ടുള്ള ഏത് ബ്രൌസറും ഈ വിഭാഗത്തില്‍ പെടുന്നു. മോശമായി, പ്രചാരത്തിലുള്ള ഒരു desktop development tool ആയ Electron ഉം ക്രോമിന് മുകളിലുള്ള പൊതിയലാണ്. അതായത് കൂടുതല്‍ ഡവലപ്പര്‍മാരും അവരുടെ വെബ്, ഡസ്ക്ടോപ്പ് ആപ്പുകള്‍ കൂടുതല്‍ ആളുകളില്‍ എത്താനായി ഗൂഗിളിന്റെ ക്രോം പതിപ്പിന് വേണ്ടി നിര്‍മ്മിക്കുന്നു

പരീക്ഷണപരവും മാനദണ്ഡമല്ലാത്തതുമായ സൌകര്യങ്ങള്‍ ഗൂഗിള്‍ അവരുടെ എഞ്ജിനില്‍ മിക്കപ്പോഴും ഉള്‍പ്പെടുത്താറുണ്ട്. ഗൂഗിള്‍ ക്രോമിലും അതിന്റെ derivatives ലും മാത്രം പ്രവര്‍ത്തിക്കുന്ന സൌകര്യങ്ങളെയാണ് ഈ ഡവലപ്പര്‍മാര്‍ ആശ്രയിക്കുന്നത്. മറ്റ് ബ്രൌസര്‍ എഞ്ജിനുകള്‍ പൊട്ടലുകളുമായി ജീവിക്കുകയോ, അതിനോടൊപ്പം ചേരുകയോ, ഗൂഗിള്‍ ചെയ്തത് പോലെയുള്ള കാര്യങ്ങള്‍ വികസിപ്പിക്കുകയോ ചെയ്യുന്നു. ആത്യന്തിക ഫലം: വെബ് എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് ഗൂഗിള്‍ മാത്രം ആജ്ഞാപിക്കുന്നത് ആകും. അവര്‍ ലോകത്തെ ഏറ്റവും വലിയ ഡാറ്റാ ശേഖരണ ശൃംഖലയും ആകും.

അത് വിഷമിപ്പിക്കത്തകതല്ലങ്കില്‍, ഗൂഗിള്‍ ക്രോം തന്നെ ഗൂഗിളിന്റെ ഡാറ്റ ശേഖരണ ശൃംഖലയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതാണ്. ഡാറ്റാ ശേഖരണത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തുന്നത്. സ്വാഭാവികമായി, ക്രോം കുറഞ്ഞ പക്ഷം ഗൂഗിളിലേക്ക് ഡാറ്റ അയക്കുന്നു:

 • URL ബാറില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത്. നിങ്ങള്‍ അത് അയക്കുന്നതിന് (submit) മുമ്പ് തന്നെ
 • നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ കിട്ടുന്ന error താളുകളുടെ URLകള്‍
 • നിങ്ങളുടെ അടുത്തുള്ള Wi-Fi റൂട്ടറുകള്‍, നിങ്ങള്‍ അതിനോട് ബന്ധം സ്ഥാപിച്ചോ ഇല്ലയോ എന്നത് ബാധകമല്ല.
 • നിങ്ങള്‍ ബന്ധം സ്ഥാപിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അടുത്തുള്ള മൊബൈല്‍ ഫോണ്‍ ടവറുകളുടെ Cell IDകള്‍
 • നിങ്ങളുടെ Wi-Fiയുടേയോ മൊബൈല്‍ സിഗ്നലിന്റേയോ ശക്തി
 • നിങ്ങളുടെ IP വിലാസം
 • “വിവരം… പുതുക്കല്‍ വേണോ എന്ന് പരിശോധിക്കുന്ന, ബന്ധത്തിന്റെ സ്ഥിതി കണ്ടെത്തുക, ഇപ്പോഴത്തെ സമയം പരിശോധിക്കുക, സജീവമായ ഉപകയോക്താക്കളുടെ എണ്ണം”
 • “Autofill ഓ രഹസ്യവാക്ക് കൈകാര്യം ചെയ്യുന്നത് സജ്ജമാക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് മുമ്പില്‍ വരുന്നതോ, നിങ്ങള്‍ വിവരം അയക്കുന്നതോ ആയ വെബ് ഫോംസുകളെക്കുറിച്ചുള്ള വിവരങ്ങള്‍”
 • “സ്ഥിരവിവരക്കണക്കിന്റേയും തകര്‍ച്ചാ റിപ്പോര്‍ട്ടുകളുടേയും ഉപയോഗം” അതില്‍ “വിവരങ്ങള്‍ അഭിരുചികള്‍, ബട്ടണ്‍ അമര്‍ത്തുന്നത്, നിര്‍വ്വഹണ സ്ഥിരവിവരക്കണക്കുകള്‍, മെമ്മറി ഉപയോഗം” തുടങ്ങിയ ഉള്‍പ്പെടുന്നു

ക്രോമിലെ നിര്‍ദ്ദേശ ബട്ടണ്‍ നിങ്ങള്‍ അമര്‍ത്തുകയോ, ഏതെങ്കിലും സൈറ്റിലേക്ക് ഗൂഗിള്‍ അകൌണ്ട് വെച്ച് പ്രവേശിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ഈ വിവരങ്ങളെങ്കിലും ക്രോം സജീവമായി അയക്കും:

 • നിങ്ങളുടെ മൊത്തം ബ്രൌസിങ് ചരിത്രം
 • ബുക്ക്മാര്‍ക്കുകള്‍
 • തുറന്ന ടാബുകള്‍
 • വെബ് സൈറ്റുകളിലെ നിങ്ങളുടെ ഉപയോക്തൃ നാമവും രഹസ്യവാക്കുകളും
 • നിങ്ങളുടെ കടത്ത് വിലാസങ്ങളും ബില്ലിലെ വിലാസങ്ങളും
 • ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി തുടങ്ങിയ പണമടക്കല്‍ വിവരങ്ങള്‍
 • “make searches and browsing better” എന്നത് നിങ്ങള്‍ സെറ്റ് ചെയ്യുകയാണെങ്കില്‍ “നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ് താളുകളുടെ വിവരം, അതിലെ നിങ്ങളുടെ ഉപയോഗം”
 • “എല്ലാ ജനവിഭാഗങ്ങള്‍ക്കും യോജിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ നമ്മുടെ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ അക്കൌണ്ടില്‍ നിന്ന് പ്രായം, ലിംഗം എന്നീ വിവരങ്ങള്‍ ക്രോം ഒന്നിപ്പിക്കുന്നു.”

ഈ ഡാറ്റയിലെ കൂടുതലും നിങ്ങളുടെ ഗൂഗിള്‍ അകൌണ്ടുമായി ബന്ധപ്പെട്ട് തിരിച്ചറിയാവുന്നതാണ്. “ക്രോമിനെ മെച്ചപ്പെടുത്താനോ”, “മറ്റ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങളില്‍ നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാനോ” വേണ്ടി ഉപയോഗിച്ചിരിക്കാം. എഴുത്തിന്റെ വലിയ മതില് rundown ചെയ്യണമെങ്കില്‍ നിങ്ങള്‍ ഗൂഗിളിന്റെ സ്വന്തം ക്രോം സ്വകാര്യത നയം വായിച്ചുനോക്കുക.

വ്യക്തിപരമായി, ഞാന്‍ എങ്ങനെ വെബ് ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് അവരുടെ ഗുണത്തിന് വേണ്ടി വളരേറെ ഡാറ്റ ഗൂഗിള്‍ ശേഖരിക്കുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല.

പ്രോത്സാഹനങ്ങള്‍

ഗൂഗിള്‍ എന്നത് ഒരു ഇന്റര്‍നെറ്റ് പരസ്യ കമ്പനിയാണ്. കഴിയുന്നത്ര ആളുകളെ ഇന്റര്‍നെറ്റിലേക്ക് എത്തിക്കുന്നത് അവര്‍ക്ക് മെച്ചമുള്ള കാര്യമാണ്. അവരില്‍ നിന്ന് കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക, ആ വിവരങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് പരസ്യം കാണിക്കുക. അതാണ് അവരുടെ പണത്തിന്റെ വലിയ ഭാഗം. ഒരു ഉല്‍പ്പന്നം നിങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആ മെച്ചത്തെക്കുറിച്ച് എപ്പോഴും ഓര്‍ക്കണം. എല്ലാ സമയത്തും നിങ്ങള്‍ ഇന്റര്‍നെറ്റില്‍ എന്താണ് ചെയ്യുന്നത് എന്ന് കൃത്യമായി മനസിലാക്കാനായി വെബ് ബ്രൌസര്‍ അല്ലാതെ മറ്റെന്ത് നല്ല വഴിയാണുള്ളത്?

വ്യക്തിപരമായി, GNOME ന്റേയും Mozilla യുടേയും പ്രചോദനം എനിക്ക് ഇഷ്ടമാണ്. അവ രണ്ടും ലാഭേച്ഛയില്ലാത്ത സംഘടനകളാണ്. [പക്ഷെ സ്ഥാപിത താല്‍പ്പര്യക്കാര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്.] സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വഴിയും സ്വകാര്യതക്ക് പ്രാധാന്യമുള്ള പരിഹാരങ്ങളിലൂടെയും സാങ്കേതികവിദ്യ ലോകത്തെ മെച്ചപ്പെടുത്താന്‍ അവര്‍ ലക്ഷ്യം വെക്കുന്നു. GNOME Web എന്നെ ചാരപ്പണി നടത്തുന്നില്ലന്നും GNOME ലേക്ക് കെട്ടുകണക്കിന് ഡാറ്റ അയച്ചുകൊടുക്കുന്നില്ലെന്നും എന്ന് ഞാന്‍ വിശ്വസിക്കുന്നു. Mozilla യേയും ഞാന്‍ വിശ്വസിക്കുന്നു. രണ്ട് കാര്യത്തിലും അവരുടെ ബ്രൌസറുകള്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ്. അത് ഉറപ്പാക്കാനായി അവയെ ഓഡിറ്റ് ചെയ്യുകയുമാകാം. (ഗൂഗിളിന്റെ ക്രോം നിര്‍മ്മിച്ചിരിക്കുന്നത് ഓപ്പണ്‍സോഴ്സ് ക്രോമിയം അടിസ്ഥാനമായാണ്. എന്നാല്‍ അത് തന്നെ ഓപ്പണ്‍ സോഴ്സല്ല.)

— സ്രോതസ്സ് cassidyjames.com | Aug 14, 2020

കമ്പ്യൂട്ടര്‍ സംബന്ധിച്ച വിവരങ്ങള്‍: neritam.com/computer

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )