ലോകം മൊത്തം ഒറ്റപ്രാവശ്യമുപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളുടെ പകുതിയിലധികവും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്. പ്ലാസ്റ്റിക് കുപ്പികള്‍, ആഹാര പാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങിയവ ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശതകോടിക്കണക്കിന് സാധനങ്ങളില്‍ ഉള്‍പ്പെടുന്നു. അവ അവസാനം എത്തിച്ചേരുന്നത് സമുദ്രത്തിലാണ്. London School of Economics ഉള്‍പ്പടെയുള്ള ഒരു സംഘം സ്ഥാപനങ്ങളാണ് ഈ പഠനം നടത്തിയത്. പ്ലാസ്റ്റിക് supply chain ന്റെ അടിത്തറയായ polymers നിര്‍മ്മാണത്തെ അവര്‍ നോക്കി. അതാണ് അല്ലാ പ്ലാസ്റ്റിക്കുകളുടേയും അടിസ്ഥാനം. 20 petrochemical കമ്പനികളാണ് ലോകത്തിന് വേണ്ട് ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നല്‍കുന്നത് എന്ന് അവര്‍ കണ്ടെത്തി. ആ കമ്പനികളില്‍ ExxonMobil, Dow, Sinopec ഉം ഉള്‍പ്പെട്ടിരിക്കുന്നു. ബ്രിട്ടണിന് നാലാം സ്ഥാനമാണ് ഇക്കാര്യത്തില്‍ അവിടുത്തെ ഓരോ വ്യക്തിയും പ്രതിവര്‍ഷം 40kg പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് പുറത്തിവിടുന്നത്. ആസ്ട്രേലിയയാണ് ഏറ്റവും മുകളില്‍, രണ്ടാമത് അമേരിക്കയും ഉണ്ട്.
— സ്രോതസ്സ് bbc.com | 18 May 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.