168 രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന 92 കാര്‍ഷി കീടനാശിനികള്‍ കൊണ്ടുള്ള അപകട സാദ്ധ്യതയെക്കുറിച്ചുള്ള ആഗോള മാതൃക മാപ്പിങ്ങ് Nature Geoscience പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കൊടുത്തിട്ടുണ്ട്. മണ്ണ്, അന്തരീക്ഷം, ഉപരിതലം, ഭൂഗര്‍ഭജലം എന്നിവക്കുണ്ടാകുന്ന അപകട സാദ്ധ്യതയെക്കുറിച്ചാണ് പഠനം നടത്തിയത്. ഏഷ്യയിലാണ് മലിനീകരണം കാരണം ഏറ്റവും അധികം ഭൂമി മലിനപ്പെട്ടിരിക്കുന്നത്. ചൈന, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ അപകടം. ഇതില്‍ ചില രാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ ഭക്ഷണപാത്രം ആയി കണക്കാക്കപ്പെടുന്നവയാണ്. ലോകത്തെ കാര്‍ഷിക ഭൂമിയുടെ 64% കീടനാശിനി മലിനീകരണത്താല്‍ അപകടസാദ്ധ്യത നേരിടുന്നു. runoff, infiltration, ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് ഒക്കെ വഴി ഉപരിതല ജലത്തിലേക്കുും ഭൂഗര്‍ഭജലത്തിലേക്കും കീടനാശിനികള്‍ എത്തുന്നു.
— സ്രോതസ്സ് University of Sydney | Mar 30, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.