വാഷിങ്ടണ്‍ സംസ്ഥാനത്തെ Hanford ആണവ സൈറ്റിലെ ചോര്‍ച്ച അത്യാപത്തിന്റെ മുന്നറീപ്പാണ് തരുന്നത്. പ്ലൂട്ടോണിയം നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ എക്കാലത്തേക്കായി 28 ടാങ്കുകളിലായി ഭൂമിക്കടിയില്‍ അവിടെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിലെ ഒരു ടാങ്കില്‍ നിന്ന് 8 ഇഞ്ച് വിഷ മാലിന്യം ശുദ്ധീകരിക്കാനായി ജോലിക്കാര്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. സൈറ്റിലെ അപകട മണികള്‍ മുഴങ്ങി. AY-102 ടാങ്കിന്റെ അകത്തേയും പുറത്തേയും ഭിത്തിക്കിടയില്‍ 8.4 ഇഞ്ച് വിഷ മാലിന്യം ജോലിക്കാര്‍ കണ്ടെത്തി. 2011 മുതല്‍ക്കേ അത് ചോരുന്നുണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും അത്രയും അളവില്‍ ഒന്നിപ്പിക്കപ്പെട്ടിരുന്നുണ്ടായിരുന്നില്ല. Hanford ലെ 177 ടാങ്കുകളില്‍ 7 എണ്ണത്തില്‍ 2012 ലും 2013 ലും ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 149 ടാങ്കുകള്‍ ഒറ്റ കവചമുള്ളവയാണ്.
— സ്രോതസ്സ് commondreams.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.