Bharatiya Janata Partyയുടെ പുതുച്ചേരി യൂണിറ്റ് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ കേസിനിടെ, പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഗൌരവകരമായ ലംഘനം കാണുന്നു എന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു.
പ്രചാരണം സംബന്ധിച്ച SMS സന്ദേശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരുകളില്‍ മാത്രം വരുകയും മറ്റ് നമ്പരുകളില്‍ വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരനായ Democratic Youth Federation of Indiaയുടെ പ്രസിഡന്റ് ആനന്ദ്, അവകാശപ്പെടുന്നത്. കോടതി പറയുന്നത് ഇത് ഒരു വിശ്വസനീയ മായ ആരോപണമാണെന്നാണ്. അതിന് മറുപടിയും ഈ ഉപയോക്താക്കളുടെ വിവരങ്ങള്‍ എന്തുകൊണ്ട് സംരക്ഷിക്കപ്പെട്ടില്ല എന്നതും Unique Identification Authority of India (UIDAI) തീര്‍ച്ചയായും നല്‍കണം എന്ന് കോടതി ആവശ്യപ്പെട്ടു.
“പുതുച്ചേരിയിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ എങ്ങനെ അവരുടെ പ്രവര്‍ത്തനം നടത്തി എന്നതില്‍ ഇത് ഗൌരവകരമായ ലംഘനമാണ്,” എന്ന് Chief Justice Sanjib Banerjeeയുടേയും Justice Senthilkumar Ramamoorthy യുടേയും ബഞ്ച് പറഞ്ഞു.
— സ്രോതസ്സ് thewire.in | 02/Apr/2021
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.