Annual Review of Resource Economics ല്‍ University of Maryland (UMD) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ട് സാമ്പത്തികവും പാരിസ്ഥിതികവും ആയ വീക്ഷണത്തിലൂടെയുള്ള പരിശോധിക്കുന്ന പരാഗണത്തിന്റെ മൂല്യത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് വെളിച്ചം വീശുന്നു. പരാഗണകാരികള്‍ ആരോഗ്യമുള്ള ജൈവവ്യവസ്ഥയുടെ നിര്‍ണ്ണായകമായ ഘടകം മാത്രമല്ല, ചില പ്രത്യേക ആഹാരം ഉത്പാദിപ്പിക്കാനും വിളകളുടെ വിളവ് കൂട്ടാനും അവ അവശ്യമാണ്. പ്രാദേശികവും വന്യ പരാഗകാരികളും (തേനീച്ചകളുടെ സ്പീഷീസുകള്‍, മറ്റ് കീടങ്ങള്‍, മൃഗങ്ങള്‍, എന്തിന് കാറ്റും) വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കാര്‍ഷിക ഉല്‍പ്പന്നങ്ങളിലെ പരാഗണ സേവനത്തിന് വേണ്ടി നിയന്ത്രിത തേനീച്ച കോളനികളെ വാണിജ്യപരമായി ട്രക്കുകളില്‍ അമേരിക്കയിലാകെ കൊണ്ടുനടക്കുന്നുണ്ട്. ഇന്ന് പരാഗണ സേവനം ആണ് വാണിജ്യ തേനീച്ച വളര്‍ത്തലിന്റെ വലിയ വരുമാന മാര്‍ഗ്ഗം. തേനിന് രണ്ടാം സ്ഥാനമാണ്. പരാന്നഭോജികള്‍, രോഗങ്ങള്‍, കോളനികളുടെ മറ്റ് വ്യാകുതകള് എന്നിവയെക്കുറിച്ചുള്ള അടുത്തകാലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് തേനീച്ച കോളനിയുടെ വാടക കമ്പോളത്തിന്റെ സുസ്ഥിരിതക്ക് വെല്ലുവിളികള്‍ ഉണ്ടാകുന്നു എന്നാണ്. അതുപോലെ എങ്ങനെ ആ തേനീച്ചകള്‍ പ്രാദേശിക പരാഗണകാരികളോട് ഇടപെടുന്നു എന്നതും.
— സ്രോതസ്സ് University of Maryland | May 20, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.