ലൈംഗിക ശല്യപ്പെടുത്തലിന്റേയും ന്യൂയോര്‍ക്കിലെ നഴ്സിങ് ഹോമുകളിലെ കോവിഡ്-19 മരണങ്ങള്‍ മറച്ച് വെച്ചതിന്റേയും പേരില്‍ സഹ ഡമോക്രാറ്റുകളും പുരോഗമന സംഘടനകളും ആഹ്വാനം ചെയ്യുന്ന രാജിവെക്കുക അല്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കുക എന്ന ആവശ്യത്തെ നേരിടുകയാണ് ന്യൂയോര്‍ക്കിന്റെ ഗവര്‍ണര്‍ Andrew Cuomo. മൂന്ന് സ്ത്രീകള്‍ Cuomo ക്ക് എതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ Letitia James ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് സ്ത്രീകള്‍ Cuomo യുടെ സഹായികളും Cuomo ഒരു വിവാഹ ചടങ്ങില്‍ വെച്ച് കണ്ടുമുട്ടിയതാണ് ഒരു സ്ത്രീ.
ന്യൂയോര്‍ക്കിലെ നഴ്സിങ് ഹോമുകളിലെ കോവിഡ്-19 മരണങ്ങള്‍ Cuomo വന്‍തോതില്‍ എണ്ണം കുറച്ച് കാണിച്ചു. 50% വരെ കുറച്ചു എന്ന് അറ്റോര്‍ണി ജനറലായ Letitia James ആരോപിക്കുന്നു. അത് ശരിക്കുള്ള മരണ സംഖ്യ 15,000 ആണെന്ന് Cuomo സര്‍ക്കാരിനെക്കൊണ്ട് സമ്മതിപ്പിക്കുന്നതിന് കാരണമായി. മറച്ച് വെക്കലിനെക്കുറിച്ച് FBI ഉം Brooklyn ലെ അമേരിക്കയുടെ അറ്റോര്‍ണി ജനറലും അന്വേഷണം നടത്തുകയാണ്. നഴ്സിങ് ഹോമുകള്‍ക്ക് അദ്ദേഹം നിയമപരമായ പ്രതിരോധം രഹസ്യമായി കൊടുത്തു എന്നും ആരോപണമുണ്ട്.
Albany പോലുള്ള സ്ഥലങ്ങളില്‍ നമുക്കെല്ലാം അറിയാവുന്നത് പോലെ വിഷലിപ്ത സ്വഭാവത്തിന്റെ ദീര്‍ഘകാലത്തെ മാതൃകയാണിത്. സ്ത്രീകള്‍ക്കെതിരായ വാക്കാലുള്ള പീഡനത്തെ സാധാരണമാക്കുന്ന ഒരു മനുഷ്യനാണ് അതിന്റെ എല്ലാം ഏറ്റവും മുകളിലിരിക്കുന്നത്. അയാളോട് അടുപ്പമുള്ള പുരോഗമനകാരികളായ ചെറുപ്പക്കാരികളായ സ്ത്രീ സഹപ്രവര്‍ത്തകരെ “F—n’ idiots,” എന്ന് രേഖാപരമായി തന്നെ വിളിച്ചിരുന്നു എന്ന് അയാളുടെ ഏറ്റവും മുകളിലുള്ള സഹായി പറയുന്നു. വാക്കാലുള്ള പീഡനങ്ങളെ അയാള്‍ സാധാരണമാക്കി. അധികാരമുള്ള സമയത്തെല്ലാം അയാള്‍ തമാശകള്‍ പറയുന്നു, ലൈംഗികമായി ശല്യപ്പെടുത്തുന്നു, ആളുകളെ ഇരപിടിക്കുന്നു. അതുകൊണ്ട് അയാളുടെ ചുറ്റുമുള്ള ജോലിക്കാര്‍ അയാളുടെ മുല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. അവരെ എല്ലാവരേയും ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം.
— സ്രോതസ്സ് democracynow.org | Mar 03, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.