1991 – 2018 കാലത്ത് താപം കാരണമുണ്ടായ എല്ലാ മരണങ്ങളിലും മൂന്നിലൊന്ന് മനുഷ്യന്‍ ഉണ്ടാക്കിയ ആഗോളതപനം പ്രധാന പങ്ക് വഹിച്ചു എന്ന് Nature Climate Change ല്‍ വന്ന ലേഖനം പറയുന്നു. മൊത്തത്തില്‍ അടുത്ത കാലത്തെ വേനല്‍കാലത്ത് നടന്ന താപവുമായി ബന്ധപ്പെട്ട മരണങ്ങളുടെ 37% ഭൂമി ചൂടാകുന്നതുകൊണ്ടാണ് എന്ന് കണക്കാക്കിയിരിക്കുന്നു. ഇതുവരെ ആഗോള ശരാശരി താപനില 1°C മാത്രമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉദ്‌വമനം തുടര്‍ന്നും വര്‍ദ്ധിച്ചാല്‍ ഉണ്ടാകുന്ന താപനില വര്‍ദ്ധനവിന്റെ ഒരു ചെറിയ അംശം മാത്രമാണത്. ആഗോള തപനം പല രീതിയില്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കും. കാട്ടുതീ, തീവൃ കാലാവസ്ഥ മുതല്‍ vector കാരണമുള്ള രോഗങ്ങളുടെ വ്യാപനം വരെയുള്ള നേരിട്ടുള്ള ആഘാതം ഉണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് താപവുമായി ബന്ധപ്പെട്ട മരണത്തിന്റെ വര്‍ദ്ധനവാണ്. ശരാശരി താപനിലയില്‍ വലിയ വര്‍ദ്ധനവാണ് ഭാവിയിലെ കാലാവസ്ഥയില്‍ പ്രവചിച്ചിരിക്കുന്നത്. താപതരംഗം പോലുള്ള തീവൃ സംഭവങ്ങള്‍ ഭാവിയിലെ ആരോഗ്യ ഭാരത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കും. ബ്രിട്ടണിലെ താപവുമായി ബന്ധപ്പെട്ട മരണങ്ങളുടെ 35% ഉം മനുഷ്യനുണ്ടാക്കിയ കാലാവസ്ഥ മാറ്റത്താലാണ് സംഭവിക്കുന്നത്.
— സ്രോതസ്സ് London School of Hygiene & Tropical Medicine | May 31, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.