കറുത്തവരുടെ വിമോചനത്തിന്റേയും പോലീസ് അതിക്രമ വിരുദ്ധതയുടേയും സംഘടനയായ MOVE ന്റെ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഫിലാഡല്‍ഫിയയിലെ വീട്ടില്‍ 1985 ല്‍ പോലീസ് ബോംബിടുകയും അതിന്റെ ഫലമായി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതില്‍ രണ്ട് പേര്‍ കുട്ടികളാണ്. അവരുടെ ശരീരത്തിന്റെ ശേഷിപ്പുകള്‍ University of Pennsylvaniaയും Princeton Universityയും കൈവശം ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെ ഫിലാഡല്‍ഫിയയില്‍ പ്രതിഷേധം വര്‍ദ്ധിക്കുകയാണ്. University of Pennsylvania യിലേയും Princeton University യിലേയും നരവംശശാസ്ത്രജ്ഞര്‍ കഴിഞ്ഞ 36 വര്‍ഷങ്ങളായി അതിലെ ഒരു കുട്ടിയുടെ എല്ലുകള്‍ കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ചു. “അത് നിങ്ങളെ അത്ഭുതപ്പെടുത്തും: അവര്‍ക്ക് വേറെ എന്തൊക്കെ കൈവശമുണ്ടാകും? അവര്‍ എന്തൊക്കെയാകും മറച്ച് വെക്കുന്നത്? എന്തൊക്കെ കള്ളങ്ങളാകും അവര്‍ പറയുന്നത്?,” MOVE അംഗത്തിന്റെ രണ്ടാം തലമുറ Mike Africa Jr. പറയുന്നു.
— സ്രോതസ്സ് democracynow.org | Apr 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.