1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി

മുമ്പ് സംശയിച്ചിരുന്നതിനേക്കാള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സാദ്ധ്യതയെക്കുറിച്ചുള്ള വ്യക്തമായ മുന്നറീപ്പ് ഫോസിലിന്ധന കമ്പനികള്‍ക്ക് കൊടുത്തിരുന്നു എന്ന് പുതിയതായി കണ്ടെത്തിയ വിപുലമായ രേഖകള്‍ കാണിക്കുന്നു.

വളരെ കാലം മുമ്പേ കമ്പനികള്‍ക്ക് ഈ അപകടത്തെക്കുറിച്ച് അറിയാമായിരുന്നു എന്നത് ഇനിമുതല്‍ ഒരു രഹസ്യമല്ല എന്നാണ് Center for International Environmental Law (CIEL) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ ശാസ്ത്രത്തെ അടിച്ചമര്‍ത്താനും ആഗോളതപനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനും വിശാലമായ വ്യവസായം നടത്തിയ ശ്രമം കൂടുതല്‍ വ്യക്തമാക്കുന്നതാണ് ആ രേഖകള്‍.

വായൂ മലിനീകരണത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ച് വരുന്ന വ്യാകുലതയെക്കുറിച്ച് ചര്‍ച്ചചെയ്യാനായി 1946ല്‍ വ്യവസായ ഉദ്യോഗസ്ഥര്‍ ലോസ് ആഞ്ജലസില്‍ സംഘം ചേര്‍ന്നു. വായൂ മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്താനായി ഒരു പാനല്‍ രൂപീകരിക്കുന്നതിലേക്ക് ആ യോഗം നയിച്ചു. അനുയോജ്യമായി Smoke and Fumes Committee എന്ന് പേരും ഇട്ടു.

എന്നാല്‍ ഗവേഷണം പൊതു സേവനത്തിന് വേണ്ടിയായിരുന്നില്ല. പകരം “പരിസ്ഥിതി ശാസ്ത്രത്തിനോടും പരിസ്ഥിതി നിയന്ത്രണങ്ങളോടും പൊതുജന അവിശ്വാസം പ്രചരിപ്പിക്കാനാണ് അതിനെ കമ്മറ്റി ഉപയോഗിച്ചത്. തിടുക്കത്തില്‍ ചെയ്യുന്ന ചിലവേറിയ അനാവശ്യമായ കാര്യങ്ങള്‍ ആയിട്ടാണ് നിയന്ത്രണങ്ങളെ വ്യവസായം കണക്കാക്കിയത്,” CIEL എഴുതുന്നു.

സംഘം തുടരുന്നു:

അതിന് ശേഷം വന്ന ദശാബ്ദങ്ങളില്‍ ഒരു കൂട്ടം വായൂ മലിനീകരണ പ്രശ്നങ്ങളുടെ ഗവേഷണത്തിനായി Smoke and Fumes Committee വലിയ തോതില്‍ ധനസഹായം കൊടുത്തു. അത് മിക്കപ്പോഴും എണ്ണക്കമ്പനികള്‍ തന്നെ fostered, ഭരിക്കുന്നതോയായ സ്ഥാപനങ്ങളായിരുന്നു. 1950കളുടെ പകുതി ആയപ്പോഴേക്കും ഏറ്റവും പുതിയതായി കാലാവസ്ഥാ മാറ്റവും അതിലെ ഒരു വിഷയമായി.

1950കളില്‍ കമ്പനിയുടെ പേരില്‍ Humble Oil (ഇപ്പോഴത്തെ ExxonMobil) ശാസ്ത്രജ്ഞര്‍ എങ്ങനെയാണ് കാലാവസ്ഥാ ശാസ്ത്രത്തില്‍ സജീവമായി ഇടപെട്ടത് എന്നും ഈ രേഖകള്‍ കാണിക്കുന്നു. ആ സമയത്തും ആഗോളതപനത്തിന്റെ ബദല്‍ സിദ്ധാന്തങ്ങളുടെ ഗവേഷണത്തിന് സജീവമായി പണം കൊടുക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

1968 ല്‍ American Petroleum Institute (API) ന് സമര്‍പ്പിച്ച Stanford Research Institute ന്റെ റിപ്പോര്‍ട്ടിലെ ഒരു രേഖ, കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വിടുന്നതിന്റെ സാദ്ധ്യമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്നു

ആ റിപ്പോര്‍ട്ട് പറയുന്നു:

2000ാം ആണ്ടോടെ ഗൗരവകരമായ താപനില മാറ്റങ്ങള്‍ സംഭവിക്കും എന്നത് ഏകദേശം തീര്‍ച്ചയാണ്. അത് കാലാവസ്ഥാ മാറ്റത്തിലേക്ക് നയിക്കും.
ഭൂമിയുടെ താപനില വലുതായി വര്‍ദ്ധിക്കുകയാണെങ്കില്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളികള്‍ ഉരുകുന്നത്, സമുദ്ര നിരപ്പ് ഉയരുന്നത്, സമുദ്രത്തിന്റെ ചൂട് കൂടുന്നത്, പ്രകാശ സംശ്ലേഷണം കൂടുന്നത് ഉള്‍പ്പെടെ ഒരു കൂട്ടം സംഭവങ്ങള്‍ പ്രതീക്ഷിക്കാം. [….]

നമ്മുടെ പരിസ്ഥിതിക്കുണ്ടാവാന്‍ പോകുന്ന നാശത്തെക്കുറിച്ച് ഒരു സംശയവും ഇല്ല എന്ന് തോന്നുന്നു.

“അവര്‍ക്ക് എന്ത് അറിയാമായിരുന്നു? എന്ന് അവര്‍ അറിഞ്ഞു? അതിനെക്കുറിച്ച് അവര്‍ എന്ത് ചെയ്തു? എന്നീ മൂന്ന് ലളിതമായ ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്,” എന്ന് CIEL പ്രസിഡന്റ് Carroll Muffett പറഞ്ഞു.

“അവര്‍ക്ക് ഒരുപാട് കാര്യം അറിമായിരുന്നു, മറ്റാരും തിരിച്ചറിയുന്നതിനും വ്യവസായം അത് സമ്മതിക്കുന്നതിനും വളരെ മുമ്പ് തന്നെ വളരെ ഉറപ്പോടെ അവര്‍ക്ക് അറിയാമായിരുന്നു എന്ന് ഞങ്ങള്‍ കണ്ടെത്തി,” Muffett പറയുന്നു.

“കാലാവസ്ഥാ മാറ്റത്തിന്റെ കാരണത്തെക്കുറിച്ചും അതിന്റെ ഫലത്തെക്കുറിച്ചും മറ്റെല്ലാരെക്കാളും മുമ്പ് തന്നെ ഫോസിലിന്ധന വ്യവസായത്തിന് കൂടുതല്‍ അറിയാം എന്ന് കൂടുതല്‍ വ്യക്തമായി. അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നതിന് പകരം ഈ അറിവിന്റെ അടിസ്ഥാനത്തില്‍ ഫോസിലിന്ധന വ്യവസായം ശരിയായ പ്രവര്‍ച്ചെ ചെയ്തിരുന്നെങ്കില്‍ ഭൂമിയും ദുര്‍ബല സമൂഹങ്ങളും എത്ര നല്ല സ്ഥിതിയിലായേനെ എന്നത് എന്നെ വേദനപ്പിക്കുന്നു,” എന്ന് Greenpeace USA യുടെ നേതൃത്വം ആയ Annie Leonard ഇതിനെക്കുറിച്ച് പറഞ്ഞു.

കാലാവസ്ഥ ശാസ്ത്രത്തെ വ്യവസായം മറച്ചുവെച്ചതിനെക്കുറിച്ച് InsideClimate News ഉം Los Angeles Times ഉം വഴി Union of Concerned Scientists വെളിപ്പെടുത്തല്‍ നടത്തിയത് ജൂലൈയിലാണ്.

smokeandfumes.org

— സ്രോതസ്സ് commondreams.org | Nadia Prupis | Apr 13, 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )