U.S. Central Intelligence Agency ഉദ്യോഗസ്ഥരുടെ പിന്‍തുണയോടെ കാസ്ട്രോ വിരുദ്ധ ഭീകരവാദികള്‍ ആഫ്രിക്കന്‍ പന്നി വൈറസിനെ 1971 ല്‍ ക്യൂബയിലിറക്കി. ആറ് ആഴ്ചകള്‍ക്ക് ശേഷം രോഗം കാരണം രാജ്യം മൊത്തം 5 ലക്ഷം പന്നികളെ കൊല്ലേണ്ടതായി വന്നു. Panama Canal Zone അമേരിക്കന്‍ സൈനിക ആസ്ഥാനത്തെ CIA പരിശീലന സ്ഥലത്ത് വെച്ച് കാസ്ട്രോ വിരുദ്ധ സംഘങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തോടെ ഒരു മുദ്രവെച്ച അടയാളപ്പെടുത്താത്ത container ല്‍ വൈറസിനെ തനിക്ക് നല്‍കി എന്ന് ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ സ്രോതസ് Newsday യോട് പറഞ്ഞു. 1971 ലെ പകര്‍ച്ചവ്യാധി പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ ഈ രോഗം ബാധിക്കുന്ന ആദ്യത്തേതും ഒറ്റപ്പെട്ടതുമായ സംഭവമായിരുന്നു. അത് “ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം” എന്നാണ് United Nations Food and Agricultural Organization വിശേഷിപ്പിച്ചത്. ആഫ്രിക്കന്‍ പന്നി fever വളരേറെ പടരുന്ന വളരെ മാരമായ സ്വഭാവമുള്ളതാണ്. പന്നിയെ മാത്രമേ അത് പിടിക്കൂ. എന്നാല്‍ swine flu മനുഷ്യരിലും വരും. ധാരാളം മാസങ്ങളിലേക്ക് ക്യൂബയിലെ പന്നിയിറച്ചി ഉത്പാദനം നിര്‍ത്തിവെച്ചു.
— സ്രോതസ്സ് San Francisco Chronicle, Front page | Jan 10, 1977
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.