ദരിദ്ര രാജ്യങ്ങളിലെ 1.8 കോടി കുട്ടികളും കൌമാരക്കാരും ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ വലിയ ആരോഗ്യ അപകടാവസ്ഥയിലാണ് അവര്‍. ജൂണ്‍ 15, 2021, ന് പ്രസിദ്ധപ്പെടുത്തിയ Children and Digital Dumpsites എന്ന റിപ്പോര്‍ട്ട്. ഈ അനൗപചാരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അപകട സാദ്ധ്യതയെ അടിവരയിട്ടുപറയുന്നു. 5 വയസിന് മേലെ തൊട്ട് പ്രായമുള്ള 1.8 കോടി കുട്ടികളും 1.29 കോടി സ്ത്രീകളും ആണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഉയര്‍ന്ന സമ്പത്തുള്ള രാജ്യങ്ങളില്‍ നിന്ന ഇ-മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് തട്ടുന്നു. ചെറുതും കരവിരുതുള്ളതുമായ കൈകള്‍ ഉള്ളതിനാല്‍ കുട്ടികളെയാണ് ഈ ജോലിക്ക് കൂടുതല്‍ മികച്ചതായി പരിഗണിക്കുന്നത്. 2019 ല്‍ 5.36 കോടി ടണ്‍ ഇ-മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ടു എന്ന് Global E-waste Statistics Partnership പറയുന്നു. അതില്‍ 17.4% മാത്രമാണ് ഔദ്യോഗിക പുനചംക്രമണ സ്ഥാപനങ്ങളില്‍ കൈകാര്യം ചെയ്തത്. ബാക്കി മുഴുവനും ദരിദ്ര രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കടത്തി അനൌപചാരിക തൊഴിലാളികളെ കൊണ്ട് കൈകാര്യം ചെയ്യിപ്പിച്ചു.
— സ്രോതസ്സ് downtoearth.org.in | 16 Jun 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar