ഡ്രൈവര്‍മാര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി വന്നിട്ടുണ്ട് എന്നത് തെറ്റായി വിസമ്മതിച്ചതിന് ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളോട് മാപ്പ് പറഞ്ഞു. വിസ്കോണ്‍സിനിലെ ഡമോക്രാറ്റായ Mark Pocan ല്‍ നിന്നുള്ള ഒരു സന്ദേശത്തെ തുടര്‍ന്നാണ് ഈ സംഭ്രമം തുടങ്ങിയത്. അലബാമയിലെ അവരുടെ സ്ഥാപനത്തില്‍ യൂണിയനുണ്ടാക്കുന്നത് ആമസോണ്‍ എതിര്‍ത്തതിന്റെ പ്രതികരണമായി “യൂണിയനെ തകര്‍ക്കുന്ന, തൊഴിലാളികളെ കുപ്പിയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയില്‍ മണിക്കൂറിന് $15 ഡോളര്‍ കൊടുക്കുന്നത് നിങ്ങളെ ഒരു ‘പുരോഗമന തൊഴിലിടം’ ആക്കില്ല”, എന്ന് Pocan പറഞ്ഞു. എന്നാല്‍ പ്ലാസ്റ്റിക്ക് കുപ്പി ഉപയോഗിക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവും തങ്ങള്‍ക്കില്ല എന്ന് ധാരാളം ആമസോണ്‍ തൊഴിലാളികള്‍ പറഞ്ഞതായി ധാരാളം വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ആമസോണിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഈ കാര്യം അറിയാമായിരുന്നു എന്ന് തെളിയിക്കുന്ന കമ്പനിയുടെ ആഭ്യന്തര രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് Intercept എന്ന മാധ്യമം പറയുന്നു. ഡ്രൈവര്‍മാരോടൊപ്പം പ്രക്രിയ സ്ഥാപനങ്ങളിലേയും ധാരാളം ആമസോണ്‍ തൊഴിലാളികളുടെ, വിശ്രമമില്ലാത്ത തൊഴില്‍ ഗതിവേഗം ആണെന്ന പരാതികള്‍ തൊഴിലാളികളുടെ പ്രമാണസാക്ഷ്യത്തിന് അടിവരയിടുന്നു.
— സ്രോതസ്സ് today.rtl.lu | 04.04.2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar