കഴിഞ്ഞ 50 വര്‍ഷങ്ങളായി തുറന്ന സമുദ്രത്തില പൂജ്യം ഓക്സിജനുള്ള ജലത്തിന്റെ അളവ് നാലിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. തീരക്കടലില്‍ ഓക്സിജന്‍ കുറഞ്ഞയിടം 1950 ന് ശേഷം 10-മടങ്ങായി വര്‍ദ്ധിച്ചു. ഭൂമിക്ക് ചൂട് വര്‍ദ്ധിക്കുന്നതോടെ ഈ പ്രദേശങ്ങള്‍ക്ക് പുറത്തും ഓക്സിഡന്റെ അളവ് കുറയും എന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. ഇത് തടയാന്‍ ലോകം അത്യാവശ്യമായി കാലാവസ്ഥ മാറ്റത്തേയും പോഷക മലിനീകരണത്തേയും ഇല്ലാതാക്കണം. ഭൂമിയിലെ ഓക്സിജന്റെ പകുതിയും വരുന്നത് സമുദ്രത്തില്‍ നിന്നാണ്. എന്നിരുന്നാലും പോഷകങ്ങള്‍ കൂടുന്നതും കാലാവസ്ഥ മാറ്റവും കാരണം സമുദ്ര ജിവിതം നിലനിര്‍ത്താനാകാത്ത വിധം താഴ്ന്ന നിലയിലെ ഓക്സിജന്‍ ഉള്ള ‘മൃത പ്രദേശ’ത്തിന്റെ എണ്ണവും വലിപ്പവും വര്‍ദ്ധിച്ചുവരുന്നു.
— സ്രോതസ്സ് University of California – San Diego | Jan 4, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.