ഹരിയാനയോടും ഫരീദബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും ആരാവലി വന പ്രദേശത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കാനും 10,000 വീടുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യറ്റക്കാര്‍ക്ക് നിയമ പരിരക്ഷ കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ജസ്റ്റീസ് A.M. Khanwilkar ന്റേയും Dinesh Maheshwari ന്റേയും ബഞ്ചാണ് ഈ വിധി പറഞ്ഞത്. Faridabad ജില്ലയിലെ Lakarpur Khori ഗ്രാമത്തിന് അടുത്തുള്ള എല്ലാ കൈയ്യേറ്റങ്ങളും ആറ് ആഴ്ചക്ക് അകം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.