അമേരിക്കയിലെ അതി സമ്പന്നരായ 25 ശതകോടീശ്വരന്‍മാര്‍ വെറും 3.4% നികുതിയാണ് 2014 – 2018 കാലത്ത് അടച്ചത് എന്ന് പുറത്തുവന്ന Internal Revenue Service ഡാറ്റ കാണിക്കുന്നു. അതും അവരുടെ മൊത്തം സമ്പാദ്യം $40100 കോടി ഡോളര്‍ വര്‍ദ്ധിച്ചിട്ടും. ആദ്യമായിട്ടാണ് ഇത്തരത്തിലെ വിശകലനം നടത്തപ്പെടുന്നത്. ProPublica ആണ് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ 15 വര്‍ഷത്തെ IRS വിവരങ്ങളാണ് അവര്‍ക്ക് കിട്ടിയത്. 2018 ന്റെ അവസാനം ആയപ്പോഴേക്കും ആ 25 പേര്‍ക്ക് $1.1 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ടായിരുന്നു. താരതമ്യമായി കൂലി കിട്ടുന്ന 1.43 കോടി സാധാരണക്കാരുടെ സമ്പത്ത് മൊത്തം കൂട്ടിയാലേ ആ സമ്പത്തിന് തുല്യമാകൂ. 2018 ല്‍ മുകളിലത്തെ ആ 25 പേര്‍ക്ക് വന്ന നികുതി ബില്ല് $190 കോടി ഡോളറും കൂലി വാങ്ങുന്ന സാധാരണക്കാര്‍ക്ക് വന്ന നികുതി ബില്ല് $14300 കോടി ഡോളറും ആണ്.
2014 – 2018 കാലത്ത് ലോകത്തെ ഏറ്റവും പണക്കാരനായ ആമസോണിന്റെ CEO ആയ Jeff Bezos ന് 0.98% നികുതിയാണ് കൊടുക്കേണ്ടിവന്നത്. Berkshire Hathaway യുടെ CEO ആയ Warren Buffett ന് 0.10% നികുതിയും. Bezos ന്റെ സമ്പത്ത് $380 കോടി ഡോളര്‍ വര്‍ദ്ധിച്ചിട്ടും ഒരു പൈസ പോലും നികുതി കൊടുത്തില്ല.
— സ്രോതസ്സ് commondreams.org | Jun 8, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.